Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ബുദ്ധമത കേന്ദ്രമായ ' ശ്രീമൂലവാസ'ത്തെക്കുറിച്ച് പരാമർശിക്കുന്ന ശാസനം ഏതാണ് ?

Aതരിസാപ്പള്ളി ശാസനം

Bമണലിക്കര ശാസനം

Cപാലിയം ശാസനം

Dചിതറൽ ശാസനം

Answer:

C. പാലിയം ശാസനം

Read Explanation:

പാലിയം ശാസനം

  • വിഴിഞ്ഞം ആസ്ഥാനമാക്കിയ ആയ് രാജാവ് വിക്രമാദിത്യവരഗുണൻ്റെ കാലഘട്ടത്തിലെ പുരാതന ശാസനം.
  • തന്റെ 15 -ാം ഭരണവർഷത്തിൽ തിരുമൂലവാസം (ശ്രീ മൂലവാസം) എന്ന ബൗദ്ധ സ്ഥാപനത്തിന് വിക്രമാദിത്യവരഗുണൻ സ്ഥലം ദാനം നൽകിയതായുള്ള  പരാമർശമാണ് ഇതിലുള്ളത് .
  • എ.ഡി. 898ലാണ് ഇത് എഴുതപ്പെട്ടത് എന്ന് കരുതുന്നു.
  • തമിഴ് വട്ടെഴുത്തുലിപിയിലും നാഗരി സംസ്കൃത ഭാഷയിലുമാണ് ഈ ശാസനം.

  • ബുദ്ധമതവുമായി ബന്ധപ്പെട്ട് കേരളത്തിൽനിന്നു കണ്ടുകിട്ടിയ പ്രധാന രേഖകളിലൊന്നാണിത്.
  • ശ്രീമൂലവാസം ചെപ്പേടുകൾ എന്നും അറിയപ്പെടുന്നു.
  • കൊച്ചി നാടുവാഴിയായിരുന്ന പാലിയത്തച്ഛന്റെ കൊട്ടാരത്തിൽനിന്നും ടി.എ. ഗോപിനാഥറാവുവാണ് ഇത് കണ്ടെടുത്തത്

Related Questions:

അടുത്തിടെ ഇരുമ്പ് യുഗത്തിൽപെട്ട പുരാവസ്തുവായ വീരക്കല്ല് കണ്ടെത്തിയത് എവിടെ നിന്ന് ?
വിക്രമാദിത്യ വരഗുണന്റെ ശാസനത്തിന്റെ പേര് എന്ത് ?
സംഘകാല കൃതികളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ നൃത്തരൂപം ഏത് ?
ഏത് രാജാവിന്റെ കാലഘട്ടത്തിലാണ് കൊല്ലവർഷം നിലവിൽ വന്നത് ?
3000 B C യിൽ കേരളവുമായി വ്യാപാരബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രചീന സംസ്കാരം ഏതാണ് ?