App Logo

No.1 PSC Learning App

1M+ Downloads
ഹവാർഡ് ഗാർഡ്നർ തൻറെ ബഹുമുഖ ബുദ്ധികളോട് കൂട്ടിച്ചേർക്കുകയും പിൽക്കാലത്ത് പിൻവലിക്കുകയും ചെയ്ത ബുദ്ധി ഏതാണ് ?

Aശാരീരിക ചലനപരമായ ബുദ്ധി

Bഅസ്തിത്വപരമായ ബുദ്ധി

Cആന്തരിക വൈയക്തിക ബുദ്ധി

Dആന്തരിക വൈയക്തിക ബുദ്ധി

Answer:

B. അസ്തിത്വപരമായ ബുദ്ധി

Read Explanation:

  • അമേരിക്കൻ ജ്ഞാനനിർമ്മിതി വാദിയായ ഹവാര്‍ഡ് ഗാര്‍ഡ്നറാണ്   ബഹുമുഖ ബുദ്ധിയുടെ ഉപജ്ഞാതാവ്. 
  • അദ്ദേഹം ബുദ്ധിയുടെ പ്രവർത്തനങ്ങൾ അപഗ്രഥിച്ച് ആദ്യം ഏഴു തരം ബുദ്ധിയുണ്ടെന്നും പിന്നീട് 9 തരം ബുദ്ധിയുണ്ടെന്നും  വാദിച്ചു. 
  1.  ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
  2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
  3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
  4. ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
  5. സംഗീതപരമായ ബുദ്ധി (musical intelligence)
  6. വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
  7. ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
  8. പ്രകൃതിപരമായ ബുദ്ധി (natural intelligence)
  9. അസ്തിത്വപരമായ ബുദ്ധി (existential intelligence)

അസ്തിത്വപരമായ ബുദ്ധി (existential intelligence) :- പ്രപഞ്ചത്തിൻറെ ഭാഗമായി സ്വന്തം അസ്ഥിത്വത്തെ കാണാനും തിരിച്ചറിയാനുമുള്ള ബുദ്ധി. 

ഇപ്പോൾ ബഹുമുഖ ബുദ്ധിയിൽ 8 തരം ബുദ്ധികൾ ആണുള്ളത്. 

 


Related Questions:

Triple Track Plan is programme desingned for:
ചിത്രം വരയ്ക്കുന്ന കുട്ടി ഏതു തരം ബഹുമുഖ ബുദ്ധി (Multiple Intelligence) ആണ് ഉപയോഗപ്പെടുത്തുന്നത് ?
താഴെ കൊടുത്തവയിൽ 70-85 നിടയിൽ ബുദ്ധിമാനം കാണിക്കുന്ന ഒരു കുട്ടി ഏത് വിഭാഗത്തിൽ പെടുന്നു ?
വിദ്യാലയങ്ങളിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആശുപത്രികളും , അനാഥാലയങ്ങളും സന്ദർശിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഏത് തരം ബഹുമുഖ ബുദ്ധിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ്
"ദേഷ്യപ്പെടുവാൻ ആർക്കും കഴിയും അത് എളുപ്പമാണ്. പക്ഷെ ശരിയായ വ്യക്തിയോട്, ശരിയായ അളവിൽ, ശരിയായ സമയത്ത്, ശരിയായ കാര്യത്തിന്, ശരിയായ രീതിയിൽ ദേഷ്യപ്പെടുക എന്നത് അത്ര എളുപ്പമല്ല." - ആരുടെ വാക്കുകളാണ് ?