Challenger App

No.1 PSC Learning App

1M+ Downloads
സംവ്രജന ചിന്ത (Convergent thinking) ബുദ്ധിയുടെ ഒരു ഘടകമായി എടുത്തു കാണിച്ച ബുദ്ധി സിദ്ധാന്തം താഴെ പറയുന്നവയിൽ ഏതാണ്

Aത്രിമുഖ സിദ്ധാന്തം

Bബഹുഘടക സിദ്ധാന്തം

Cബഹുഘടക സിദ്ധാന്തം

Dപ്രാഥമിക ബുദ്ധക്ഷമത സിദ്ധാന്തം

Answer:

A. ത്രിമുഖ സിദ്ധാന്തം

Read Explanation:

ഗിൽഫോർഡിൻ്റെ ത്രിമുഖ സിദ്ധാന്തം (Structure of Intellect Model - SI Model)

  • ഘാടകാപഗ്രഥനം (Factor Analysis) എന്ന സ്റ്റാറ്റിസ്റ്റിക്കൽ സങ്കേതം വഴി ഗിൽഫോർഡ് ഒരു ബുദ്ധിമാതൃക (ത്രിമാനമാതൃക) വികസിപ്പിച്ചെടുത്തു.
  • ഒരു ബൗദ്ധികപ്രവർത്തനം മൂന്ന് അടിസ്ഥാനതലങ്ങളിലാണ് നിർവചിക്കപ്പെടുക :-
    1. ഉള്ളടക്കങ്ങൾ (Contents)
    2. ഉൽപന്നങ്ങൾ (Products)
    3. മാനസിക പ്രക്രിയകൾ (Operations)

ഉള്ളടക്കവുമായി ബന്ധപ്പെട്ട ഘടകങ്ങൾ :-

  1. ദൃശ്യം (Visual or Figural)
  2. ശബ്ദം (Auditory)
  3. പ്രതീകാത്മകം (Symbolic)
  4. അർത്ഥം (Semantic)
  5. വ്യവഹാരം (Behavioral)

ഉൽപന്നത്തിലെ ഘടകങ്ങൾ :-

  1. ഏകകം (Unit)
  2. വർഗം (Class)
  3. ബന്ധം (Relation)
  4. വ്യവസ്ഥ (System)
  5. രൂപാന്തരങ്ങൾ (Transformations)
  6. പ്രതിഫലനങ്ങൾ (Implications)

മാനസിക പ്രക്രിയയിലെ ഉപവിഭാഗങ്ങൾ :-

  1. ചിന്ത (Cognition)
  2. ഓർമ (Memory)
  3. വിവ്രജന ചിന്ത (Divergent thinking)
  4. സംവ്രജന ചിന്ത (Convergent thinking)
  5. വിലയിരുത്തൽ (Evaluation)

Related Questions:

ബുദ്ധിശക്തിയുടെ ത്രിമുഖ സിദ്ധാന്തം ആവിഷ്കരിച്ചത് ?
ഗിൽഫോർഡിൻ്റെ ത്രിമാന ബുദ്ധിമാതൃകയിൽ ഉൾപ്പെടാത്ത ബൗദ്ധികവ്യവഹാര മാനം ഏത് ?
Ahmad wants to became a Psycho - therapist or Counselor. As per Howard Gardner's theory of multiple intelligences, his teachers should provide opportunities to enhance his .............................. intelligence.
Two students have same IQ. Which of the following cannot be correct ?
ജീവിതത്തിൽ ഉണ്ടാകുന്ന പുതിയ പ്രശ്നങ്ങൾ നേരിടാനും പരിഹരിക്കാനുമുള്ള കഴിവാണ് :