App Logo

No.1 PSC Learning App

1M+ Downloads
സൈബർ ലോകത്ത് കുട്ടികളെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് ആവിഷ്കരിച്ച പദ്ധതിയായ ഡിജിറ്റൽ സേഫ് (ഡി സേഫ് ) എന്ന പദ്ധതിയുമായി സഹകരിക്കുന്ന അന്താരാഷ്ട്ര സംഘടന ഏതാണ് ?

Aയൂനിസെഫ്

Bയുനെസ്കോ

Cവേൾഡ് ബാങ്ക്

Dഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ

Answer:

A. യൂനിസെഫ്

Read Explanation:

ഡിജിറ്റൽ സേഫ് (ഡി സേഫ് ) പദ്ധതി

  • സൈബർ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതിയും യുനിസെഫും ചേർന്നു നടത്തുന്ന പദ്ധതി.

  • കുട്ടികളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും പരിപോഷിപ്പിക്കുന്ന ഓൺലൈൻ സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി വിദഗ്ധരുടെ നേതൃത്വത്തിൽ ക്ലാസുകൾ പദ്ധതിയിലൂടെ നൽകപ്പെടുന്നു.

  • ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന്റെ സാങ്കേതിക വശങ്ങൾ, സൈബർ പ്രശ്നങ്ങളെയും അതിൽപ്പെട്ട കുട്ടികളെയും മനഃശാസ്ത്രപരമായി എപ്രകാരം സമീപിക്കണം അവയുടെ നിയമപരമായ വശങ്ങൾ എന്നിവയിലുള്ള അറിവുകൾ മാതാപിതാക്കൾക്കും നൽകുന്നു.

  • ചിൽഡ്രൻ ആൻഡ് പൊലീസ്, ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ എന്നീ സോഷ്യൽ പൊലീസിങ് സംവിധാനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്

Related Questions:

തിരികെയെത്തിയ പ്രവാസികൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ ധനസഹായ പദ്ധതി ?
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗീക അതിക്രമം തടയുന്നതിന് സംസ്ഥാന സർക്കാർ,സാമൂഹ്യക്ഷേമ വകുപ്പ് വഴി നടപ്പാക്കുന്ന നൂതന പദ്ധതി :
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?
പൊതു ശുചിത്വത്തിൻ്റെ ശരിയായ മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
കേരളത്തിലെ സർക്കാർ, സന്നദ്ധമേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ പാലിയേറ്റിവ് കെയർ യൂണിറ്റുകളുടെയും ഏകോപനം ലക്ഷ്യമിട്ട് ആരംഭിച്ച സാന്ത്വന പരിചരണ ഗ്രിഡ് ഏത് പേരിൽ അറിയപ്പെടുന്നു ?