Challenger App

No.1 PSC Learning App

1M+ Downloads
വൈജ്ഞാനിക വികാസത്തെ സംബന്ധിക്കുന്ന പിയാഷെയുടെ തത്വങ്ങളിൽ പ്രാഗ് മനോവ്യാപാര ഘട്ടത്തിൻ്റെ സവിശേഷതയേത് ?

Aഒബ്ജക്റ്റ് പെർമനൻസ്

Bസംഖ്യാ സ്ഥിരത

Cപരികല്പനാരൂപീകരണം

Dസ്വയംകേന്ദ്രീകൃത അവസ്ഥ

Answer:

D. സ്വയംകേന്ദ്രീകൃത അവസ്ഥ

Read Explanation:

പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങൾ

  1. ഇന്ദ്രിയ-ചാലക ഘട്ടം (Sensory-Motor Stage രണ്ടു വയസ്സുവരെ)

  2. പ്രാഗ്മനോവ്യാപാര ഘട്ടം (Pre Operational Stage - രണ്ടു മുതൽ ഏഴു വയസ്സുവരെ)

  3. മൂർത്ത മനോവ്യാപാര ഘട്ടം (Concrete Operational Stage - ഏഴുമുതൽ 11 വയസ്സുവരെ)

  4. ഔപചാരിക മനോവ്യാപാരം ഘട്ടം (Formal Operational Stage - പതിനൊന്നു വയസ്സു മുതൽ)

പ്രാഗ് മനോവ്യാപാരഘട്ടത്തിന്റെ സവിശേഷതകൾ

  • ജീൻ പിയാഷെയുടെ വൈജ്ഞാനിക വികാസ സിദ്ധാന്തത്തിലെ (Cognitive Development Theory) രണ്ടാമത്തെ ഘട്ടമാണ് പ്രാഗ് മനോവ്യാപാര ഘട്ടം (Pre-operational Stage).

  • 2-7 years

  • ഭാഷ വികസിക്കുന്നു

  • പ്രതിരൂപങ്ങൾ

  • സ്വയംകേന്ദ്രീകൃത അവസ്ഥ / അഹം കേന്ദ്രിതം (Egocentrism) - മറ്റൊരാളുടെ കാഴ്ചപ്പാടിൽ നിന്ന് കാര്യങ്ങളെ നോക്കിക്കാണാൻ ഈ ഘട്ടത്തിലുള്ള കുട്ടികൾക്ക് കഴിയില്ല. ലോകം മുഴുവൻ തന്റെ കാഴ്ചപ്പാടിലൂടെ മാത്രമേ കുട്ടികൾ കാണുന്നുള്ളൂ. ഉദാഹരണത്തിന്, താൻ കാണുന്ന ചിത്രം മറ്റൊരാൾക്കും അതേപോലെ കാണാൻ കഴിയുന്നു എന്ന് കുട്ടി വിശ്വസിക്കുന്നു.

  • കേന്ദ്രീകൃത ചിന്തനം (Centration) - ഒന്നിലധികം കാര്യങ്ങളെ ഒരേസമയം പരിഗണിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു 

  • ഒരു ദിശയിലേക്ക് മാത്രം ചിന്തനം

  • അനിമിസം - സചേതന ചിന്ത - ജീവനില്ലാത്ത വസ്തുക്കൾക്ക് ജീവനുണ്ട് എന്ന് ചിന്തിക്കുന്നു (ഉദാഹരണത്തിന് പാവകൾ, കല്ലുകൾ)

  • പ്രാഗ്മനോവ്യാപാര ഘട്ടത്തിന്റെ അവസാന കാലം എത്തുമ്പോഴേക്കും യുക്തിചിന്തനം എന്ന കഴിവ് കുട്ടികൾ ആർജ്ജിക്കുവാൻ തുടങ്ങുന്നു


Related Questions:

Which of the following is not a characteristic of gifted children?
ജാമറ്റ് എന്ന കുട്ടിയുടെ കാഴ്ചയിൽ നിന്ന് പാവയെ മാറ്റിയപ്പോഴേക്കും ജാമ് പാവയെ പൂർണമായും മറന്നുപോയി; പിയാഷെയുടെ അഭിപ്രായത്തിൽ അവൾ ഏത് ഘട്ടത്തിലാണ് ?
ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ പ്രധാന ലക്ഷ്യം എന്ത് ?
സമസംഘങ്ങൾ സ്വാധീനം ചെലുത്തുന്ന പ്രായഘട്ടം ?
പാരമ്പര്യത്തെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയാകാൻ സാധ്യത കുറഞ്ഞത് ഏത് ?