App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിലെ നെല്ലറ എന്നറിയപ്പെടുന്നത്?

Aകുട്ടനാട്

Bവഞ്ചിനാട്

Cനാഞ്ചിനാട്

Dചിറ്റൂർ

Answer:

C. നാഞ്ചിനാട്

Read Explanation:

നാഞ്ചിനാട്

  • കന്യാകുമാരി ജില്ലയിലെ തോവാള, അഗസ്തീശ്വരം എന്നീ താലൂക്കുകളും കല്‍ക്കുളം താലൂക്കിന്റെ തെക്കുഭാഗവും ഉള്‍പ്പെടുന്ന പ്രദേശം.
  • നാഞ്ചിനാട് എന്ന പദത്തിന്റെ അര്‍ഥം 'കലപ്പകളുടെ നാട്' (Land of the ploughs) എന്നാണ്.
  • എ.ഡി. 140-ല്‍ 'ടോളമി' എന്ന ഗ്രീക്കു ഭൗമപര്യവേക്ഷകന്‍ നാഞ്ചിനാട്ടിനെ 'ആയ് രാജ്യം' (Aioi or Ay) എന്ന് വിളിച്ചിരുന്നു.
  • 1949 വരെ തിരുവിതാംകൂറിന്റെയും 1949 മുതല്‍ 1956 വരെ തിരു-കൊച്ചിയുടെയും ഭാഗമായിരുന്ന ഈ സ്ഥലം 1956 മുതല്‍ തമിഴ്നാടിൻ്റെ ഭാഗമായി
  • തിരുവിതാംകൂറിലെ വലിയൊരു നെല്ലുത്പാദന കേന്ദ്രമായിരുന്ന ഇവിടം 'തിരുവിതാംകൂറിലെ നെല്ലറ' എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു.
  • ദീര്‍ഘമായ ചരിത്രപാരമ്പര്യമുള്ള നാഞ്ചിനാട് ചോളരാജ്യം, പാണ്ഡ്യരാജ്യം, വിജയനഗരരാജ്യം, ആര്‍ക്കാട്ട്, ചേരരാജ്യം, ആയ് രാജ്യം, വേണാട്ടുരാജ്യം എന്നിവയുടെ ഭാഗമായിരുന്നു.
  • പതിമൂന്നാം നൂറ്റാണ്ടില്‍ നാഞ്ചിക്കുറവന്‍ എന്ന ഭരണാധികാരി നാഞ്ചിനാട്ടിനെ ഒരു സ്വതന്ത്രരാഷ്ട്രമായും നിലനിര്‍ത്തിയിരുന്നു.

Related Questions:

1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവ ആയിരുന്നത് ?
കുണ്ടറവിളംബരം നടന്ന സമയത്തെ തിരുവിതാംകൂർ ബ്രിട്ടീഷ് റസിഡന്റ് ആര്?
സംഗീതജ്ഞനായ തിരുവിതാംകൂർ രാജാവ് :
"Ariyittuvazhcha" was the coronation ceremony of
Which Travancore ruler opened the postal services for the public?