Challenger App

No.1 PSC Learning App

1M+ Downloads
നവീന ശിലായുഗത്തിലെ മനുഷ്യജീവിതത്തെ കുറിച്ച് തെളിവ് ലഭിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ?

Aലസ്കോ

Bഭീംഭേഡ്ക

Cഹൻസ്ഗി

Dജാർമോ

Answer:

D. ജാർമോ

Read Explanation:

ജാർമോ

  • നവീന ശിലായുഗത്തിലെ മനുഷ്യജീവിതത്തെ കുറിച്ച് തെളിവ് ലഭിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് വടക്കൻ ഇറാക്കിലെ ജാർമോ (Jarmo)
  • നിരവധി മൺകുടിലുകളുടെ അവശിഷ്ടങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
  • കല്ലുകൾ കൊണ്ടാണ് ഇവയുടെ അടിത്തറ നിർമ്മിച്ചിരുന്നത്.
  • ഭിത്തികൾ വെയിലത്ത് ഉണക്കിയ ചെളികട്ടകൾ കൊണ്ട് നിർമ്മിച്ചതായിരുന്നു.
  • മണ്ണു കുഴച്ച് വെയിലത്ത് ഉണക്കി നിർമ്മിച്ചതായിരുന്നു അവയുടെ മേൽക്കൂരകൾ
  • ഇവിടത്തെ ജനങ്ങൾ കൃഷിയിലേർപ്പെട്ടിരുന്നു.
  • അവർ ആഹാരസാധനങ്ങൾ സംഭരിച്ച് സൂക്ഷിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തിരുന്നു.

Related Questions:

മനുഷ്യൻ എല്ലുകളും കല്ലുകളും ആയുധമായി ഉപയോഗിച്ചിരുന്ന കാലഘട്ടം :
Towards the end of the Palaeolithic period, humans used tools made of ................. in addition to stone tools.
The word 'Mesolithic' is derived from two Greek words :
ജീവികളുടെ വംശനാശം സംഭവിച്ചു തുടങ്ങി എന്ന് കരുതപ്പെടുന്നത് ഏത് യുഗത്തിലാണ് ?
മനുഷ്യൻ തീ കണ്ടുപിടിച്ചത് ഏത് ശിലായുഗത്തിലാണ് ?