സി കേശവൻ്റെ ആത്മകഥ ഏതാണ് ?
Aജീവിതസമരം
Bകർമ്മഗതി
Cആത്മകഥ
Dജീവിതസ്മരണകൾ
Answer:
A. ജീവിതസമരം
Read Explanation:
സി കേശവൻ
- ജനനം : 1891, മെയ് 23
 - ജന്മസ്ഥലം : മയ്യനാട്, കൊല്ലം
 - പിതാവ് : കുഞ്ചൻ
 - മാതാവ് : ചക്കി
 - ഗുരു : പരമു പിള്ള
 - വീട്ടുപേര് : തട്ടാതെ കിഴക്കേതിൽ
 - മരണം : 1969, ജൂലൈ 7
 
സി കേശവന്റെ വിശേഷണങ്ങൾ:
- ദുഷ്യന്തൻ കേശവൻ
 - സിംഹള സിംഹം
 - തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ് 
 - സോഷ്യലിസ്റ്റ് അടിസ്ഥാനത്തിലുള്ള ഒരു ജനകീയ ഭരണത്തിന് മാത്രമേ നാട്ടിൽ ക്ഷേമം ഉണ്ടാക്കാൻ സാധിക്കൂ എന്ന് അഭിപ്രായപ്പെട്ട വ്യക്തി : സി കേശവൻ.
 - തിരുവിതാംകൂറിൽ ശ്രീചിത്തിര തിരുനാൾ നടപ്പിലാക്കിയ ഭരണ പരിഷ്കാരങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടർന്ന്, അനീതിക്കെതിരെ പോരാടാൻ എൻ വി ജോസഫ്, ടി എം വർഗീസ്, പി കെ കുഞ്ഞ് എന്നിവരോടൊപ്പം സംയുക്ത രാഷ്ട്രീയ സഭയ്ക്ക് രൂപം നൽകി.
 - സംയുക്ത രാഷ്ട്രീയ സഭ, സംയുക്ത രാഷ്ട്രീയ സമിതി എന്ന പേര് സ്വീകരിച്ചത് : 1933.
 - 1922 ടാഗോറിന്റെ കേരള സന്ദർശന വേളയിൽ ടാഗോറിന് മുന്നിൽ കുമാരനാശാന്റെ “ദിവ്യകോകിലം” എന്ന കവിത ആലപിച്ച വ്യക്തി
 - 1932 നിവർത്തന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കമ്മിറ്റിയുടെ സെക്രട്ടറി : സി കേശവൻ.
 - 1933ലെ ചേർത്തല പ്രസംഗം നടത്തിയത് : സി കേശവൻ.
 
കോഴഞ്ചേരി പ്രസംഗം:
- നിവർത്തന പ്രക്ഷോഭം ബന്ധപ്പെട്ട് സി കേശവന്റെ പ്രസിദ്ധമായ പ്രസംഗം :
 - കോഴഞ്ചേരി പ്രസംഗം നടത്തിയ വർഷം : 1935, മെയ് 11.
 - പ്രശസ്തമായ കോഴഞ്ചേരി പ്രസംഗം നടന്ന ജില്ല  : പത്തനംതിട്ട.  
 - പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് : സി കേശവൻ (1947, ഡിസംബർ 4)
 - തിരുകൊച്ചി സംസ്ഥാനത്തെ രണ്ടാമത്തെ മുഖ്യമന്ത്രി : സി കേശവൻ (1951)
 - പിന്നാക്ക സമുദായത്തിൽ നിന്നും ആദ്യമായി തിരുകൊച്ചി മുഖ്യമന്ത്രി പദത്തിലെത്തിയ വ്യക്തി : സി കേശവൻ. (1951)
 - “ക്രിസ്തു സഹസ്രനാമം” എന്ന കൃതി രചിച്ചത് : സി കേശവൻ.
 - സി കേശവൻറെ ആത്മകഥ : ജീവിത സമരം
 - സി കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ സ്ഥിതിചെയ്യുന്നത് : കൊല്ലം.
 
