Challenger App

No.1 PSC Learning App

1M+ Downloads
ഏതാണ് ഏറ്റവും നല്ല വസ്തുനിഷ്ട മാതൃക ചോദ്യം?

Aബഹുവികല്പ മാതൃക

Bപൂരിപ്പിക്കൽ മാതൃക

Cസത്യാസത്യ മാതൃക

Dസമീകരണ മാതൃക

Answer:

A. ബഹുവികല്പ മാതൃക

Read Explanation:

ചോദ്യോത്തര രീതി

  • ഭാഷണരീതിയുടെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും പഠനത്തെ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും ചോദ്യോത്തര രീതി പ്രയോജനപ്രദമാണ്.
  • ചോദ്യങ്ങള്‍ ബോധനപരവും ശോധനപരവുമാകാം.
  • ബോധനത്തിനുവേണ്ടിയുള്ള പ്രാരംഭപ്രശ്നങ്ങള്‍ പാഠാരംഭത്തിലും വികസന പ്രശ്നങ്ങള്‍ പാഠവികസനഘട്ടത്തിലും അവതരിപ്പിക്കുന്നു.
  • കുട്ടികളുടെ മുന്‍ അറിവ് പരിശോധിക്കയെന്നതാണ് പ്രാരംഭപ്രശ്നങ്ങളുടെ ഉദ്ദേശ്യം.
  • പാഠാവതരണഘട്ടത്തില്‍ ചിന്തോദ്ദീപകങ്ങളായ ചോദ്യങ്ങളില്‍കൂടി ഉത്തമങ്ങളായ പഠനാനുഭവങ്ങള്‍ നല്കുന്നു.
  • കുട്ടികള്‍ ഊര്‍ജിതമായി ചിന്തിക്കുന്നതിന് ഇത്തരം ചോദ്യങ്ങള്‍ കൂടിയേ തീരു.
  • പാഠാവസാനത്തില്‍ കുട്ടികള്‍ എത്രമാത്രം ഗ്രഹിച്ചു എന്നളക്കുന്നതിന് ഉതകുന്നതരം ചോദ്യങ്ങള്‍ ചോദിക്കുന്നു.
  • ചോദ്യങ്ങള്‍ എപ്പോള്‍, എങ്ങനെ ഏതുവിധത്തില്‍ ആരോടു ചോദിക്കണം ഉത്തരങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നീ കാര്യങ്ങളെപ്പറ്റിയുള്ള വിദഗ്ധപരിജ്ഞാനം അധ്യാപനത്തെ കൂടുതല്‍ ഫലപ്രദമാക്കുന്നു.
  • സോക്രട്ടിക് രീതി ഇതിന്റെ പ്രാകൃത രൂപമാണ്.
വസ്തുനിഷ്ഠമാതൃകാ ചോദ്യങ്ങള്‍ (Objective type test items)
 
ഒരു ചോദ്യപേപ്പറില്‍ പലതരം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്. വസ്തുനിഷ്ഠ മാതൃക, ഹ്രസ്വോത്തര മാതൃക, ഉപന്യാസ മാതൃക, ഇങ്ങനെ ഇതില്‍ വളരെ പ്രധാനപ്പെട്ട ഒരിനമാണ് വസ്തുനിഷ്ഠ ചോദ്യങ്ങള്‍ . ഇവയുടെ മേന്മകള്‍ താഴെപ്പറയുന്നു.
 
  1. കുറച്ചു സമയം കൊണ്ട് കൂടുതല്‍ ചോദ്യങ്ങള്‍ക്കുത്തരമെഴുതാം
  2. ഒറ്റ വാക്കിലോ ചെറിയ വാചകങ്ങളിൽ ഉത്തരമെഴുതുക തരത്തിലുള്ള ചോദ്യങ്ങൾ
  3. കൂടുതല്‍ പാഠഭാഗങ്ങള്‍ കുറച്ചുസമയം കൊണ്ട് വിലയിരുത്താം. സമഗ്രത എന്ന ഗുണം ഇതിനാലുറപ്പാക്കാം.
  4. ഒരു ചോദ്യത്തിന് ഒരുത്തരം മാത്രമേ ഉണ്ടാകൂ. വസ്തുനിഷ്ഠത എന്ന ഗുണം അതിനാല്‍ ഇവയ്ക്കുണ്ട്.
  5. ഒരുദ്ദേശത്തെ മാത്രം മുന്‍നിര്‍ത്തിയാണ് ചോദ്യങ്ങള്‍ തയ്യാറാക്കുക. അതിനാല്‍ ഉദ്ദേശാധിഷ്ഠിതമാണ്.
  6. മൂല്യനിര്‍ണ്ണയം വേഗത്തിലും അനായാസവും നടക്കുന്നു.
  • ബഹുവികല്പ മാതൃക (multiple choice questions)

Related Questions:

ഹള്ളിന്റെ S-R ബന്ധങ്ങളുടെ ശക്തി എത്ര ചരങ്ങളെ (Variable) ആശ്രയിച്ചിരിക്കുന്നു ?
ഡിസ്‌ലെക്സിയ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
ഉത്തരമാനവികതാ കാഴ്ചപ്പാട് എന്ന ആശയത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയത് ?

Synetics is a technique designed for promoting

  1. Gifted children
  2. creative student
  3. underachievers
  4. mentally challenged
    Gerontology is the study of .....