App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണനാ ക്രമം ഏത്?
i. കുളച്ചൽ യുദ്ധം
ii. കുണ്ടറ വിളംബരം
iii. ആറ്റിങ്ങൽ കലാപം
iv. ശ്രീരംഗപട്ടണം ഉടമ്പടി

Aii, iii, i, iv

Biv, i, iii, ii

Ciii, i, iv, ii

Dii, i, iv, iii

Answer:

C. iii, i, iv, ii

Read Explanation:

ആറ്റിങ്ങൽ കലാപം

  • കേരളത്തിലെ ബ്രിട്ടീഷ് ശക്തിക്കെതിരെയുണ്ടായ ആദ്യത്തെ സംഘടിത ജനകീയ കലാപം.
  • ആറ്റിങ്ങൽ കലാപം നടന്ന വർഷം - എ.ഡി 1721 ഏപ്രിൽ 15
  • 1721 ഏപ്രിലിൽ ആറ്റിങ്ങലിലെ നാട്ടുകാർ അവിടത്തെ ബ്രിട്ടീഷ് ഫാക്ടറി ആക്രമിക്കുകയും 140 കമ്പനി പടയാളികളെ വധിക്കുകയും ചെയ്തു.
  • തുടർന്ന് അവർ അഞ്ചുതെങ്ങ് കോട്ട പിടിച്ചെടുത്തു.

നാട്ടുകാരുടെ എതിർപ്പിനു പിന്നിലുണ്ടായിരുന്ന കാരണങ്ങൾ :

  • ഇംഗ്ലീഷുകാരുടെ വൻതോതിലുള്ള അഴിമതി
  • കുരുമുളകിന്റെ വിലയിൽ കമ്പനി നടത്തിയ ക്രമക്കേടുകൾ
  • പ്രാദേശിക നാടുവാഴികളായ പിള്ളമാരുടെ ഏജന്റുമാരെ ഒഴിവാക്കി ആറ്റിങ്ങൽ റാണിക്ക് ബ്രിട്ടീഷുകാർ ഒരു വാർഷിക സമ്മാനം നേരിട്ട്  കൈമാറാൻ തീരുമാനിച്ചത്.

  • ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട അഞ്ചുതെങ്ങ് കോട്ടയുടെ പ്രധാന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ - ഗിഫോർഡ്.
  • കലാപം നടന്ന കാലത്തെ വേണാട് ഭരണാധികാരി - ആദിത്യ വർമ്മ

കുളച്ചൽ യുദ്ധം :

  • മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപിച്ച യുദ്ധം
  • ഏഷ്യലാദ്യമായി ഒരു യൂറോപ്യൻ ശക്തി പരാജയപ്പെട്ട യുദ്ധം
  • കുളച്ചൽ യുദ്ധം നടന്ന വർഷം - 1741
  • കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ കീഴടക്കിയ ഡച്ച് സൈന്യാധിപൻ - ഡിലനോയ്
  • ഡിലനോയ് പിന്നീട് മാർത്താണ്ഡവർമ്മയുടെ സൈന്യത്തിലെ 'വലിയ കപ്പിത്താനായി' ത്തീർന്നു.
  • നിർണായകമായ ഈ യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി.

ശ്രീരംഗപട്ടണം ഉടമ്പടി

  • ഈ ഉടമ്പടി മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന് (1790-1792) അന്ത്യം കുറിച്ചു.
  • ഉടമ്പടിയിൽ ഒപ്പ് വച്ചത് :
    • മൈസൂർ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താൻ
    • ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി കോൺവാലിസ് പ്രഭു
    • ഹൈദരാബാദ് നിസ്സാമിന്റെ പ്രതിനിധി
    • മറാത്ത സാമ്രാജ്യത്തിന്റെ പ്രതിനിധി
  • 1792 മാർച്ച് 18 ന് മൈസൂർ രാജ്യത്തിന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തിൽ വച്ചാണ് ഉടമ്പടി ഒപ്പുവച്ചത്.
  • ഈ ഉടമ്പടി പ്രകാരം ടിപ്പു സുൽത്താൻ തന്റെ രാജ്യത്തിന്റെ പകുതി പ്രദേശങ്ങൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വിട്ടുകൊടുത്തു.
  • ശ്രീരംഗപട്ടണം ഉടമ്പടി മൈസൂർ സാമ്രാജ്യത്തെ ഗണ്യമായി ദുർബലപ്പെടുത്തുകയും ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യം ശക്തിപ്പെടുത്തുകയും ചെയ്തു.

കുണ്ടറ വിളംബരം

  • കുണ്ടറ വിളംബരം നടത്തിയത് : വേലുത്തമ്പി ദളവ
  • കുണ്ടറ വിളംബരം നടത്തിയ ദിവസം :  1809 ജനുവരി 11 ന് 
  • ബ്രിട്ടീഷുകാർക്കെതിരെ രംഗത്തിറങ്ങാനുള്ള പരസ്യമായ ആഹ്വാനമായിരുന്നു വേലുത്തമ്പി ദളവയുടെ 'കുണ്ടറ വിളംബരം'.
  • കുണ്ടറ വിളംബരത്തിനു സാക്ഷ്യം വഹിച്ച ക്ഷേത്രസന്നിധി - കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രം
  • കുണ്ടറ വിളംബരം നടന്ന കാലത്തെ തിരുവിതാംകൂർ ബ്രിട്ടീഷ് റസിഡന്റ് - കേണൽ മെക്കാളെ 
  • വേലുത്തമ്പിയെ നേരിടാനായി തിരുവിതാംകൂറിലെത്തിയ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത് - കേണൽ ലീഗർ
  • കുണ്ടറ വിളംബരാനന്തരം നടന്ന യുദ്ധം - കൊല്ലം യുദ്ധം (1809 ജനുവരി 15)
  • വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്തത് - 1809
  • വേലുത്തമ്പി ആത്മഹത്യ ചെയ്ത ക്ഷേത്രം - മണ്ണടി ക്ഷേത്രം (പത്തനംതിട്ട)

Related Questions:

ഉദയഗിരി കോട്ട പുതുക്കി പണിത തിരുവിതാംകൂർ ഭരണാധികാരി ആര് ?
Pandara Pattam proclamation was issued in the year of ?

 ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏവ? 

1.  സ്വാതിതിരുനാളിന്റെ ആസ്ഥാനകവിയാണ് ഈരയിമ്മൻതമ്പി 

2. മോഹിനിയാട്ടത്തിൽ വർണ്ണം, പദം, തില്ലാന എന്നിവ കൊണ്ടുവന്നത് സ്വാതിതിരുനാളാണ്. 

3.  നവമഞ്ജരി സ്വാതിതിരുനാളിന്റെ പ്രശസ്തമായ കൃതിയാണ്. 

4.  അഭിനവഭോജൻ എന്നറിയപ്പെടുന്നത് സ്വാതിതിരുന്നാളാണ്‌ 

Which diwan reduced and renamed the rank of 'Karyakars' to 'Tahsildars'?
ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച മഹാരാജാവ് ആര് ?