Challenger App

No.1 PSC Learning App

1M+ Downloads

മനുഷ്യാവകാശങ്ങളെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

  1. മനുഷ്യർ എന്ന നിലയിൽ അന്തസ്സോടെയും തുല്യതയോടെയും ജീവിക്കാൻ ലോകത്തെല്ലാവർക്കും അവകാശമുണ്ട്.
  2. ജാതി, മതം, വംശം, വർണം, ദേശം, ഭാഷ, ലിംഗപദവി തുടങ്ങിയ വിവേചനങ്ങൾ മനുഷ്യാവകാശങ്ങളുടെ ഭാഗമാണ്.
  3. മനുഷ്യാവകാശങ്ങൾ സാർവത്രികവും മനുഷ്യന്റെ അഭിമാനത്തേയും വ്യക്തിത്വത്തെയും സംരക്ഷിക്കുന്നതുമാണ്.

    Ai

    Bii, iii

    Ci, iii

    Di, ii

    Answer:

    C. i, iii

    Read Explanation:

    • മനുഷ്യാവകാശങ്ങൾ എന്നാൽ മനുഷ്യരായി ജനിച്ച എല്ലാവർക്കും അവരുടെ ജാതി, മതം, വംശം, വർണം, ദേശം, ഭാഷ, ലിംഗപദവി തുടങ്ങിയ വിവേചനങ്ങളേതുമില്ലാതെ അന്തസ്സോടെയും തുല്യതയോടെയും ജീവിക്കാനുള്ള അവകാശങ്ങളാണ്.

    • ഇത് സാർവത്രികമായ അവകാശങ്ങളും വ്യക്തിയുടെ അഭിമാനത്തെയും വ്യക്തിത്വത്തെയും സംരക്ഷിക്കുന്നതുമാണ്.


    Related Questions:

    നിർദ്ദേശക തത്വങ്ങളും മൗലികാവകാശങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്ത്?

    1. മൗലികാവകാശങ്ങൾ വ്യക്തികളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നു, എന്നാൽ നിർദ്ദേശക തത്വങ്ങൾ സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമം ഉറപ്പുവരുത്തുന്നു.
    2. മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാം, എന്നാൽ നിർദ്ദേശക തത്വങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാൻ കഴിയില്ല.
    3. നിർദ്ദേശക തത്വങ്ങൾ നടപ്പാക്കുന്നത് എപ്പോഴും നിയമനിർമ്മാണത്തിലൂടെയാണ്.
    4. നിർദ്ദേശക തത്വങ്ങൾ ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പരിധി നിശ്ചയിക്കുന്നു.

      ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 19 അനുസരിച്ച് സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

      1. അഭിപ്രായപ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം.
      2. സംഘടനകൾ രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം.
      3. വിദ്യാഭ്യാസത്തിനുള്ള അവകാശം.
      4. ഇന്ത്യയിൽ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം.

        ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

        1. ഭരണഘടനാ നിർമ്മാണ സഭ 1946 ഡിസംബർ 6-ന് നിലവിൽ വന്നു.
        2. ഡോ. രാജേന്ദ്രപ്രസാദ് ആയിരുന്നു ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ.
        3. രൂപീകരണ സമയത്ത് 299 അംഗങ്ങൾ ഉണ്ടായിരുന്നു.
        4. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു 3 പ്രധാന ഉപസമിതികളുടെ അധ്യക്ഷനായിരുന്നു.
          മൗലിക കർത്തവ്യങ്ങളെക്കുറിച്ച് നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി 1976-ൽ നിയോഗിക്കപ്പെട്ട കമ്മിറ്റി ഏതാണ്?
          ഇന്ത്യൻ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭാഗം ഏതാണ്?