- ഭരണഘടനയെ അനുസരിക്കുകയും, ഭരണഘടന മുന്നോട്ടു വയ്ക്കുന്ന ആദർശങ്ങളെയും, സ്ഥാപന ങ്ങളെയും, ദേശീയ പതാകയേയും ദേശീയ ഗാനത്തേയും ആദരിക്കുക.  
- ഇന്ത്യൻ സ്വാതന്ത്യ സമരത്തിന് പ്രചോദനം പകർന്ന ഉന്നത ആദർശങ്ങളെ പിന്തുടരുക.   
- ഇന്ത്യയുടെ പരമാധികാരവും, ഐക്യവും, അഖണ്ഡതയും കാത്തു സൂക്ഷിക്കുക  
- രാഷ്ട്ര സേവനത്തിനും, രാജ്യരക്ഷാപ്രവർത്തനത്തിനും സജ്ജരായിരിക്കുക. 
- മതം, ഭാഷ, പ്രദേശം, വിഭാഗം എന്നിവയ്ക്കതീതമായി ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ സാഹോദര്യം വളർത്താൻ ശ്രമിക്കുക, സ്ത്രീകളോട് മാന്യമായി പെരുമാറുകയും അവരുടെ    മാന്യതയെ ഹനിക്കുന്ന പ്രവൃത്തികൾ ഉപേക്ഷിക്കുകയും ചെയ്യുക.  
- ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.   
- പരിസ്ഥിതി പ്രദേശങ്ങളായ വനങ്ങൾ, തടാകങ്ങൾ, പുഴകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയെ സംരക്ഷിക്കുകയും, ജീവികളോട് അനുകമ്പ പുലർത്തുകയും ചെയ്യുക.   
- ശാസ്ത്രീയ വീക്ഷണം, മാനവികത, അന്വേഷണാത്മകത എന്നിവ വികസിപ്പിക്കുക  
- പൊതുസമ്പത്ത് സംരക്ഷിക്കുകയും, അക്രമം ഉപേക്ഷിക്കുകയും ചെയ്യുക.   
- എല്ലാ മണ്ഡലങ്ങളിലും മികവ് കാട്ടി രാഷ്ട്രത്തെ ഔന്നത്യത്തിന്റെ പാതയിൽ മുന്നേറാൻ സഹായി ക്കുക.  
- 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കുക.