App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ പെട്രോളിയം ഉൽപ്പാദനത്തെ സംബന്ധിച്ചു ശരിയായ പ്രസ്‌താവന ഏത്?

  1. ഏറ്റവും വലിയ എണ്ണപ്പാടം ജാരിയ ആണ്
  2. ഏറ്റവും വലിയ എണ്ണപ്പാടം സുന്ദർഗഡ് ആണ്
  3. ഏറ്റവും വലിയ എണ്ണപ്പാടം മുംബൈ ഹൈ ആണ്

    Aഇവയൊന്നുമല്ല

    B3 മാത്രം

    C1 മാത്രം

    D2 മാത്രം

    Answer:

    B. 3 മാത്രം

    Read Explanation:

    പെട്രോളിയം

    • റോഡ്-റെയിൽ-വ്യോമ ഗതാഗത മേഖലകൾക്ക് മുഖ്യ ഊർജസ്രോതസ്സാണ് പെട്രോളിയം.
    • പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ കൂടാതെ രാസവളങ്ങൾ, കൃത്രിമ റബർ, കൃത്രിമനാരുകൾ, വാസലിൻ തുടങ്ങി വിവിധ തരം ഉപ ഉൽപ്പന്നങ്ങൾ പെട്രോളിയത്തിൽനിന്നു വേർതിരിച്ചെടുക്കുന്നു.
    • അസമിലെ 'ഡിഗ്‌ബോയി'ലാണ് ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്തത്.
    • അസം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയാണ് ഇന്ത്യയിലെ പെട്രോളിയം ഉൽപ്പാദക സംസ്ഥാനങ്ങൾ.
    • മഹാരാഷ്ട്രയിലെ 'മുംബൈ-ഹൈ'യാണ് ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം.
    • പെട്രോളിയം ഖനനത്തോടൊപ്പം ലഭിക്കുന്ന ഇന്ധനമാണ് പ്രകൃതിവാതകം. ചിലയിടങ്ങ ങ്ങളിൽ പ്രകൃതിവാതകനിക്ഷേപങ്ങൾ മാത്ര മായും കാണപ്പെടുന്നുണ്ട്. പ്രത്യേകിച്ച് തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തീരങ്ങളിൽ

    Related Questions:

    റബ്ബർ കൃഷിക്ക് അനിയോജ്യമായ താപനിലയെത്ര ?
    കൊങ്കൺ റെയിൽവേ പാതയിൽ ഏകദേശം എത്ര തുരങ്കങ്ങളുണ്ട് ?
    ഇന്ത്യയിലെ ആണവോര്‍ജനിലയങ്ങളും അവ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയവയില്‍ തെറ്റായ ജോഡി ഏത് ?
    കൈഗ ആണവോർജനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
    താരാപ്പൂർ ആണവോർജ്ജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം :