App Logo

No.1 PSC Learning App

1M+ Downloads

സങ്കലന-ബഹുലകളായി ബന്ധപെട്ടു ശരിയായ പ്രസ്താവന ഏത്

  1. ദ്വിബന്ധനങ്ങളോ ത്രിബന്ധനങ്ങളോ ഉള്ള ഏകലകങ്ങൾ ആവർത്തന സങ്കലനരാസപ്രവർത്തനത്തിൽ ഏർപ്പെട്ടുണ്ടാകുന്ന ബഹുലകങ്ങളാണ് സങ്കലന ബഹുലകങ്ങൾ.
  2. രണ്ട വ്യത്യസ്ത തരം ഏകലങ്ങൾ സങ്കലന രാസപ്രവർത്തനത്തിലേർപ്പെട്ടു ഉണ്ടാകുന്ന ബഹുലങ്ങളെ സഹബാഹുലകങ്ങൾ എന്നറിയപ്പെടുന്നു.
  3. പോളിത്തീൻ, പോളിപ്രോപീൻ , പി.വി.സി എന്നിവ ഉദാഹരണങ്ങളാണ്.
  4. ഒരേയിനം ഏകലക തന്മാത്രകളിൽ നിന്നുണ്ടാകുന്ന സങ്കലന ബഹുലകങ്ങളെ സമബഹുലകങ്ങൾ എന്നറിയപ്പെടുന്നു.

    Aമൂന്ന് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഒന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ബഹുലീകരണത്തിന്റെ അടിസ്ഥാനത്തിൽ ബഹുലകങ്ങളെ രണ്ട് ഉപവിഭാഗ ങ്ങളായി വർഗ്ഗീകരിക്കാം.

    1 സങ്കലന-ബഹുലകം (Addition polymers)

    • ദ്വിബന്ധനങ്ങളോ ത്രിബന്ധനങ്ങളോ ഉള്ള ഏകലകങ്ങൾ ആവർത്തന സങ്കലനരാസപ്രവർത്തനത്തിൽ ഏർപ്പെട്ടുണ്ടാകുന്ന ബഹുലകങ്ങളാണ് സങ്കലന ബഹുലകങ്ങൾ.

    • പോളിത്തീൻ, പോളിപ്രോപീൻ , പി.വി.സി എന്നിവ ഉദാഹരണങ്ങളാണ്.

    • ഒരേയിനം ഏകലക തന്മാത്രകളിൽ നിന്നുണ്ടാകുന്ന സങ്കലന ബഹുലകങ്ങളെ സമബഹുലകങ്ങൾ എന്നറിയപ്പെടുന്നു.

    • ഉദാ: പോളിത്തീൻ

    • രണ്ട വ്യത്യസ്ത തരം ഏകലങ്ങൾ സങ്കലന രാസപ്രവർത്തനത്തിലേർപ്പെട്ടു ഉണ്ടാകുന്ന ബഹുലങ്ങളെ സഹബാഹുലകങ്ങൾ എന്നറിയപ്പെടുന്നു.

    • ഉദാ: ബ്യൂണ-5


    Related Questions:

    'കൃത്രിമ പട്ട്' എന്നറിയപ്പെടുന്ന വസ്തു
    വ്യാവസായിക പ്രാധാന്യമുള്ള പ്രകൃതിദത്തമായ ഒരു ജൈവ വിഘടിത പോളിമർആണ് ______________
    താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഐസോട്ടോപ്പുകളുടെ ജോഡി കണ്ടെത്തുക
    തുല്യ അളവിൽ മീഥെയ്നും ഈഥെയ്‌നും 25°C താപനിലയിൽ ഒരു ഒഴിഞ്ഞ പാത്രത്തിൽ കലക്കി വെച്ചിരുന്നാൽ, മൊത്തം മർദ്ദത്തിൽ ഈഥെയ്ൻ നൽകുന്ന പങ്ക് ................... ആണ്.
    കോൾബ്സ് വൈദ്യുതവിശ്ലേഷണത്തിലൂടെ ഉണ്ടാക്കാൻ കഴിയാത്ത അൽക്കെയ്ൻ ഏതാണ്?