Challenger App

No.1 PSC Learning App

1M+ Downloads

സിനാപ്‌സുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനേയത്?

  1. രണ്ടു നാഡീകോശങ്ങൾ തമ്മിലോ നാഡീകോശവും പേശീകോശവുമായോ നാഡീകോശവും ഗ്രന്ഥീ കോശവുമായോ ബന്ധപ്പെടുന്ന ഭാഗം
  2. ആവേഗങ്ങളുടെ വേഗത നിയന്ത്രിക്കുന്നുവെങ്കിലും,ദിശ ക്രമീകരിക്കുവാൻ സിനാപ്‌സുകൾക്ക് സാധിക്കില്ല

    A2 മാത്രം

    B1 മാത്രം

    Cഇവയൊന്നുമല്ല

    Dഎല്ലാം

    Answer:

    B. 1 മാത്രം

    Read Explanation:

    സിനാപ്‌സ് (Synapse)

    • രണ്ടു നാഡീകോശങ്ങൾ തമ്മിലോ നാഡീകോശവും പേശീകോശവുമായോ നാഡീകോശവും ഗ്രന്ഥീ കോശവുമായോ ബന്ധപ്പെടുന്ന ഭാഗമാണ് സിനാപ്‌സ് (Synapse).
    • ആക്സോണിൽ നിന്നും വൈദ്യുത ആവേഗങ്ങൾ സിനാപ്റ്റിക് നോബിൽ എത്തുമ്പോൾ ചില രാസവസ്‌തുക്കളെ സിനാപ്റ്റിക് വിടവിലേക്ക് സ്രവിക്കുന്നു.
    • ഈ രാസവസ്‌തുക്കളാണ് നാഡീയപ്രേഷകങ്ങൾ (Neurotransmitters).
    • ഇവ തൊട്ടടുത്ത ഡെൻഡ്രൈറ്റിനേയോ കോശത്തേയോ ഉത്തേജിപ്പിച്ച് പുതിയ വൈദ്യുതാവേഗങ്ങൾ സൃഷ്ടിക്കുന്നു.
    • അസറ്റൈൽകൊളിൻ (Acetyl choline), ഡോപമിൻ (Dopamine) എന്നിവ നാഡീയപ്രേഷകങ്ങൾക്ക് ഉദാഹരണങ്ങളാണ്.
    • ആവേഗങ്ങളുടെ വേഗത, ദിശ എന്നിവ ക്രമീകരിക്കുകയാണ് സിനാപ്‌സുകളുടെ ധർമം

    Related Questions:

    ആന്തരകർണം സ്ഥിതി ചെയ്യുന്ന അസ്ഥി അറയ്ക്കുള്ളിലെ സ്‌തര നിർമ്മിത അറയ്ക്കുള്ളിൽ നിറഞ്ഞിരിക്കുന്ന ദ്രവം?

    സെറിബ്രവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരിച്ചറിയുക :

    1. ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രം.
    2. ഐഛികചലനങ്ങളെ നിയന്ത്രിക്കുന്നു
    3. പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ശരീര തുലനനില പാലിക്കുന്നു
    4. തലാമസിനു തൊട്ടുതാഴെ കാണുന്ന ഭാഗം.
      മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ ശിരോ നാഡി?

      ഇവയിൽ പ്രേരക നാഡിക്കുദാഹരണങ്ങൾ ഏതെല്ലാമാണ്?

      1. 11-ാം ശിരോനാഡി
      2. 12-ാം ശിരോ നാഡി
      3. 1-ാം ശിരോനാഡി
        CSF പരിശോധന ഇവയിൽ ഏത് രോഗനിർണ്ണയത്തിനുള്ള പരിശോധനയാണ്?