Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട ബുദ്ധിമാപിനിയാണ് ?

Aസ്റ്റേൺ -കൾമാൻമാപിനി

Bബിനെ-സൈമൺ മാപിനി

Cടെർമാൻ മാപിനി

Dസ്റ്റാൻഡ്ഫോഡ് മാപിനി

Answer:

B. ബിനെ-സൈമൺ മാപിനി

Read Explanation:

ബുദ്ധിമാപനം (Measurement of Intelligence)

  • "മാപനത്തിൻ്റെ മാനദണ്ഡം ഒരു കൂട്ടം വ്യവഹാര പ്രകടനങ്ങളാണ്" - ഗ്രിഫിത്ത്  
  • ബുദ്ധിശക്തി അളക്കാനുള്ള ആദ്യ ശ്രമം നടത്തിയത് - ആൽഫ്രെഡ് ബിനെ 
  • ബുദ്ധിമാപനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് - ആൽഫ്രെഡ് ബിനെ
  • ആൽഫ്രെഡ് ബിനെ സുഹൃത്തായ സൈമണിൻ്റെ സഹായത്തോടെ - ബിനെ - സൈമൺ മാപകം നിർമ്മിച്ചു.
  • പ്രായം കൂടുംതോറും കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളുടെ കാഠിന്യനിലവാരവും വർധിക്കും എന്ന് ബിനെ അഭിപ്രായപ്പെട്ടു. 
  • മാനസിക വയസ്സ് / പ്രായം (MENTAL AGE) എന്ന ആശയത്തിന് രൂപം നൽകിയത് - ബിനെ 
  • വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് ശോധകങ്ങൾ (Test) നിർമിച്ചു. 
  • ബൗദ്ധിക നിലവാരത്തെ ഇതുവഴി അളക്കാം എന്ന് അഭിപ്രായപ്പെട്ടു. 

ബുദ്ധിമാനം (INTELLIGENCE QUOTIENT - IQ)

  • രൂപം നൽകിയത് - വില്യം സ്റ്റേൺ 
  • മാനസിക പ്രായം ഒന്നാകുമ്പോളും അവരുടെ ശാരീരിക പ്രായം (കാലിക വയസ്സ്) കൂടി പരിഗണിക്കണം. 
  • ബുദ്ധിമാനം = മാനസിക വയസ്സിൻ്റെയും കാലിക വയസ്സിൻ്റെയും അംശബന്ധത്തെ ശതമാനരൂപത്തിലാക്കുന്നു. 
  • IQ = MA/CA X 100

 


Related Questions:

ബുദ്ധിശക്തിയിൽ സാമാന്യ ഘടകം, വിശിഷ്ട ഘടകം എന്നീ രണ്ടു ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടത് ആര് ?
ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട ബഹുഘടക സിദ്ധാന്തത്തിൻ്റെ വക്താവ് ആര് ?
ദൃശ്യസ്ഥലപരമായ ബുദ്ധി ഉപയോഗിക്കാൻ അവസരം നൽകുന്ന പ്രവർത്തനമേത് ?
സ്റ്റേൺബർഗ്ൻ്റെ അഭിപ്രായത്തിൽ ബുദ്ധിശക്തിക്ക് എത്ര തലങ്ങൾ ഉണ്ട് ?
ഒരു വസ്തുതയെ വിശകലനം ചെയ്ത് കാര്യകാരണ സഹിതം മനസിലാക്കി ചിന്തിക്കാനുള്ള കഴിവ് :