മലയാളത്തിലെ ആദ്യ യാത്രാവിവരണഗ്രന്ഥമാണ് വർത്തമാനപ്പുസ്തകം. പാറേമ്മാക്കൽ തോമ്മാക്കത്തനാരാണ് ഈ ക്യതി രചിച്ചത്. തോമ്മാക്കത്തനാർ മറ്റൊരു സുറിയാനി കത്തോലിക്കാ പുരോഹിതനായിരുന്ന കരിയാറ്റിൽ മല്പാനോടൊപ്പം 1778-നും 1786-നും ഇടയ്ക്കു നടത്തിയ യൂറോപ്പു പര്യടനത്തെ അധികരിച്ചാണ് ഇതെഴുതിയിരിക്കുന്നത്. നാട്ടുക്രിസ്ത്യാനികളുടെ യോഗക്ഷേമത്തിന് വിഘാതമായി നിന്ന പ്രശ്നങ്ങളുടേയും മാത്സര്യങ്ങളുടേയും പരിഹാരാർത്ഥം പോർത്തുഗലിലെ അധികാരികളേയും മാർപ്പാപ്പയേയും കാണുവാൻ പുറപ്പെട്ട ഈ മതഭക്തന്മാർക്ക് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളുടെ വിവരണവും, ആഫ്രിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ വിവിധ ദേശങ്ങളുടെ കൗതുകകരവും സജീവവുമായ വർണ്ണനകളും അടങ്ങിയതാണ് ഈ കൃതി.