Challenger App

No.1 PSC Learning App

1M+ Downloads
മലിനീകരണം രൂക്ഷമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ കണ്ടെത്തിയ സംസ്ഥാനത്തെ 21 നദികളിൽ ഒന്നാമത് ?

Aപമ്പ

Bഭാരതപ്പുഴ

Cകല്ലായി പുഴ

Dഭവാനി

Answer:

C. കല്ലായി പുഴ

Read Explanation:

ദേശീയ ഹരിത ട്രിബ്യൂണൽ (National Green Tribunal)

  • ദേശീയ ഹരിത ട്രൈബ്യൂണൽ ആക്ട്, 2010 പ്രകാരം രൂപീകരിച്ച ഒരു പ്രത്യേക ജുഡീഷ്യൽ ബോഡിയാണ് NGT.

  • വനം, പരിസ്ഥിതി, പ്രകൃതി വിഭവങ്ങൾ എന്നിവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകൾ ഫലപ്രദമായും,വേഗത്തിലും തീർപ്പാക്കുക എന്നതാണ് NGT യുടെ ലക്ഷ്യം.

  • ഡൽഹിയാണ് NGTയുടെ ആസ്ഥാനം.

  • ഭോപ്പാൽ, പൂനെ, കൊൽക്കത്ത, ചെന്നൈ എന്നിവയാണ് ഡൽഹിക്ക് പുറമെയുള്ള NGT യുടെ ട്രിബ്യൂണലുകൾ .

  • NGT സ്ഥാപിച്ചതിലൂടെ, ന്യൂസിലൻഡിനും ഓസ്‌ട്രേലിയയ്ക്കും ശേഷം ഒരു പ്രത്യേക പരിസ്ഥിതി ട്രിബ്യൂണൽ അവതരിപ്പിക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി.

    കല്ലായി പുഴ

  • കോഴിക്കോട് ജില്ലയിലാണ് കല്ലായി പുഴ സ്ഥിതി ചെയ്യുന്നത്.

  • നീളം - ഏകദേശം 22 കിലോമീറ്റർ (14 മൈൽ)

  • പശ്ചിമഘട്ടത്തിൽ നിന്നാണ് കല്ലായി പുഴ ഉത്ഭവിക്കുന്നത്.

  • ചാലിയാർ പുഴയുടെ ഭാഗമാണ് കല്ലായി പുഴ

  • വ്യാവസായിക മാലിന്യങ്ങൾ, മലിനജലം, മറ്റ് മനുഷ്യ പ്രവർത്തനങ്ങൾ എന്നിവ കാരണം കല്ലായി പുഴ വളരെയധികം മലിനീകരിക്കപ്പെടുന്നു.

  • നിലവിൽ മലിനീകരണം രൂക്ഷമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ കണ്ടെത്തിയ സംസ്ഥാനത്തെ 21 നദികളിൽ ഒന്നാമതാണ് കല്ലായി പുഴ


Related Questions:

കേരളത്തിലെ ഏറ്റവും ചെറിയ നദിയുടെ നീളം എത്ര ?
Which river in Kerala is also called as 'Nila' ?
Which river is considered the life line of the cultural map of Kerala?

Choose the correct statement(s))

  1. The Periyar River has the highest number of tributaries in Kerala.

  2. It is also the river with the most dams built on it in the state.

കേരളത്തിലെ ഏതു നദിയുടെ തീരത്താണ് സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത് ?