App Logo

No.1 PSC Learning App

1M+ Downloads
സൗരയൂഥത്തിലെ ഏറ്റവും ചൂടുകൂടിയ ഗ്രഹം ?

Aബുധൻ

Bശുക്രൻ

Cചൊവ്വ

Dവ്യാഴം

Answer:

B. ശുക്രൻ

Read Explanation:

ശുക്രൻ

  • സ്നേഹത്തിന്റേയും സൗന്ദര്യത്തിൻയും റോമൻ ദേവത (വീനസ്) യുടെ പേര് നൽകിയിരിക്കുന്ന ഗ്രഹം.

  • 'ലൂസിഫർ' എന്നറിയപ്പെടുന്ന ഗ്രഹവും വനിതാനാമമുള്ള ഏക ഗ്രഹവും ശുക്രനാണ്.

  • ശുക്രനിലെ വിവിധ പ്രദേശങ്ങൾക്ക് പുരാണങ്ങളിലേയും ചരിത്രത്തിലേയും സ്ത്രീ കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്നു.

  • അന്തർ ഗ്രഹങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനമുള്ള ഗ്രഹം.

  • ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹം.

  • ഭൂമിക്ക് സമാനമായ വലുപ്പം ഉള്ളതിനാൽ 'ഭൂമിയുടെ ഇരട്ട' എന്നും 'ഭൂമിയുടെ സഹോദര’  (Twin Planet and Sister Planet) എന്നും ശുക്രൻ അറിയപ്പെടുന്നു.

  • ചന്ദ്രൻ കഴിഞ്ഞാൽ രാത്രിയിൽ ആകാശത്തിൽ കാണപ്പെടുന്ന ഏറ്റവും തിളക്കമുള്ള വസ്തുവാണ് ശുക്രൻ.

  • 'പ്രഭാത നക്ഷത്രം' (Morning star), "പ്രദോഷ നക്ഷത്രം' (Evening Star) എന്നിങ്ങനെ അറിയപ്പെടുന്നതും ശുക്രനാണ്.

  • പ്രഭാത നക്ഷത്രവും പ്രദോഷ നക്ഷത്രവും ശുക്രനാണെന്ന് കണ്ടെത്തിയത് പൈതഗോറസ് ആണ്.

  • കിഴക്ക് നിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഒരേയൊരു ഗ്രഹമാണ് ശുക്രൻ. 

  • പടിഞ്ഞാറ് സൂര്യോദയം കാണപ്പെടുന്ന ഒരേയൊരു ഗ്രഹം.

  • സൗരയൂഥത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളാണ് ബുധനും ശുക്രനും.

  • സൗരയൂഥത്തിലെ ഏറ്റവും ചൂടുകൂടിയ ഗ്രഹമാണ് ശുക്രൻ.

  • വർധിച്ച തോതിലുള്ള കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് മൂലമുള്ള 'ഹരിതഗൃഹ പ്രഭാവ'മാണ് ശുക്രനിൽ ചൂട് കൂടാൻ കാരണം.

  • സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിച്ച് ഏറ്റവും പ്രകാശമാനമായി കാണുന്ന ഗ്രഹമാണ് ശുക്രൻ.

  • ഏറ്റവും വൃത്താകൃതിയിലുള്ള പരിക്രമണപഥമുള്ള ഗ്രഹം.

  • സൾഫ്യൂരിക്കാസിഡിൻ്റെ ഒരു മേഘപടലം ശുക്രന്റെ അന്തരീക്ഷത്തിൽ കാണപ്പെടുന്നതിനാൽ 'മാരകമായ ഗ്രഹം' എന്നും ശുക്രനെ വിശേഷിപ്പിക്കുന്നു.

  • വർഷത്തെക്കാളും ദിവസത്തിന് ദൈർഘ്യം കൂടിയ ഏക ഗ്രഹമാണ് ശുക്രൻ. 

  • പരിക്രമണത്തിനേക്കാൾ (Revolution) കൂടുതൽ സമയം ഭ്രമണത്തിന് (Rotation) ആവശ്യമാണ്.

  • സൗരയൂഥത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിനം ശുക്രനിലേതാണ്.

  • ശുക്രന്റെ ഭ്രമണ കാലം 243 ദിവസമാണ്.

  • ശുക്രൻ്റെ പരിക്രമണ കാലം 225 ദിവസമാണ്.

  • ശുക്രനിൽ കാണപ്പെടുന്ന വിശാലമായ പീഠഭൂമി യാണ് "ലക്ഷ്‌മി പ്ലാനം' (Lakshmi Planum).

  • ശുക്രനിലെ ഏറ്റവും ഉയരമുള്ള പർവതനിരയാണ് മാക്‌സ്‌വെൽ മൗണ്ട്സ്.

  • ശുക്രനെക്കുറിച്ച് പഠിക്കാൻ 1962-ൽ നാസ അയച്ച ബഹിരാകാശപേടകമാണ് മറീനർ-2.

  • ആദ്യമായി ശുക്രനിലിറങ്ങിയ ബഹിരാകാശപേടക മാണ് റഷ്യയുടെ വെനീറ-7 (1970-ൽ).

  • യൂറോപ്യൻ സ്പെയ്‌സ് ഏജൻസി ശുക്രനെക്കു റിച്ച് പഠിക്കാൻ 2005-ൽ അയച്ച ബഹിരാകാശ പേടകമാണ് വീനസ് എക്‌സ്പ്രസ്സ്.

  • സൂര്യനും ഭൂമിയ്ക്കും ഇടയിൽ ശുക്രൻ കടന്നുവരുന്ന പ്രതിഭാസമാണ് ശുക്രസംതരണം  (Transit of Venus).

  • ശുക്രസംതരണം ആദ്യമായി പ്രവചിച്ചത് കെപ്ലറാണ്.

  • അവസാന ശുക്രസംതരണം സംഭവിച്ചത് 2012 ജൂൺ 6-നായിരുന്നു.

  • ഭൂമിയുടേതിന് സമാനമായ വലുപ്പമുള്ള ഗ്രഹം


Related Questions:

സൂര്യനേക്കാൾ 4 മുതൽ 8 മടങ്ങ് വരെ പിണ്ഡമുള്ള നക്ഷത്രങ്ങൾ അവയിലെ ഹൈഡ്രജൻ ഇന്ധനം കത്തിത്തീരുമ്പോൾ വൻ സ്ഫോടനത്തിന് വിധേയമാകുന്നു. ഇതാണ് :
ബുധനെ പഠനവിധേയമാക്കുവാൻ 1973-ൽ അമേരിക്ക വിക്ഷേപിച്ച ബഹിരാകാശ വാഹനം ?

ശനിയുടെ ഉപഗ്രഹമായ ' ടൈറ്റൻ ' മായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരി ? 

  1. ഗാനിമീഡ് കഴിഞ്ഞാൽ സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ് 
  2. ഭൂമിക്ക് പുറമെ വ്യക്തമായ അന്തരീക്ഷമുള്ള സൗരയൂഥത്തിലെ ഏക ഗോളം 
  3. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ടൈറ്റനിൽ സമൃദ്ധമായി കാണപ്പെടുന്ന വാതകം ഓക്സിജൻ ആണ്   
ചാർജ് ചെയ്യപ്പെട്ട കണങ്ങളുടെ വൻപ്രവാഹത്തെയാണ് ....................... എന്ന് വിളിക്കുന്നത്.
താഴെ പറയുന്നവയിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹം ഏത് ?