App Logo

No.1 PSC Learning App

1M+ Downloads
തെറ്റായ പ്രസ്താവന ഏത് ?

Aവ്യക്തിയുടെ വിദ്യാഭ്യാസത്തിൽ പാരമ്പര്യവും (Heredity) പര്യാവരണവും (Environment) ഒരു പോലെ സഹായിക്കുന്നു.

Bപാരമ്പര്യ (Heredity) മായ കഴിവുകൾ ഏതു പര്യാവരണ (Environment) ത്തിലും വികാസം പ്രാപിക്കുന്നു.

Cഅനുകൂലമായ പര്യാവരണ (Environtient) ത്തിൽ പാരമ്പര്യ (Heredity) മായ കഴിവുകൾ വികാസം പ്രാപിക്കുന്നു.

Dപാരമ്പര്യം (Heredity) വികാസത്തിന്റെ അടിത്തറയും പര്യാവരണം (Ernvironment) അതിന്റെ ഘടനയുമാണ്.

Answer:

B. പാരമ്പര്യ (Heredity) മായ കഴിവുകൾ ഏതു പര്യാവരണ (Environment) ത്തിലും വികാസം പ്രാപിക്കുന്നു.

Read Explanation:

പാരമ്പര്യവും പര്യാവരണവും (Heredtiy and Environment) 

  • ശിശുവികാസത്തെ സ്വാധീനിക്കുന്ന രണ്ടു പ്രധാന ഘടകങ്ങള്‍ - പാരമ്പര്യവും പര്യാവരണവും
  • വികാസത്തെ സംബന്ധിച്ച നിയമകഘടകങ്ങളില്‍ ഏറ്റവും പ്രധാനമായവയാണ് പാരമ്പര്യവും പര്യാവരണവും (Heredtiy and Environment) 
  • കുട്ടികളുടെ ആകൃതിയും, പ്രകൃതിയും കഴിവും അവരുടെ പൂര്‍വ്വികരില്‍ നിന്ന്‌ പാരമ്പര്യമായി ലഭിച്ചതാണെന്നും അവ സ്ഥിരമാണെന്നും പാരമ്പരൃവാദികള്‍ അഭിപ്രായപ്പെടുന്നു.
  • എന്നാല്‍ പര്യാവരണ വാദികളുടെ അഭിപ്രായം പരിസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിനെ ആശ്രയിച്ച്‌ നിലകൊള്ളുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നതാണ്‌ കുട്ടികളുടെ സ്വഭാവവും കഴിവുകളും എന്നാണ്‌.
  • ഒരു വ്യക്തിയില്‍ ബാഹ്യമായി പ്രവര്‍ത്തിക്കുന്ന എല്ലാ ശക്തികള്‍ക്കും കൂടിയാണ്‌ പര്യാവരണം എന്നു പറയുന്നത്‌.
  • ഒരു വ്യക്തിക്ക്‌ ആജീവനാന്തം ലഭിക്കുന്ന എല്ലാവിധ ഉദ്ദീപനങ്ങളും പര്യാവരണമാണെന്ന്‌ മന:ശാസ്ധ്രപരമായി പറയാം. 

Related Questions:

The overall changes in all aspects of humans throughout their lifespan is referred as :
ബിന്ദുടീച്ചർ എല്ലാ ദിവസവും തന്റെ ക്ലാസ്സിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാൻ സമയം കണ്ടെത്തുന്നു. ടീച്ചർ കുട്ടികളുടെ സംശയങ്ങൾ വ്യക്തിപരമായി തീർക്കും, ആവശ്യമെങ്കിൽ പ്രാഥമികാശയങ്ങൾ വ്യക്തമാക്കിക്കൊണ്ട് പാഠഭാഗത്തിലെ പ്രവർത്തനങ്ങൾ വിശദീകരിക്കും. - ഇതിനെ പറയാവുന്നത് : -
ഒരു വ്യക്തിക്ക് ആജീവനാന്തം ലഭിക്കുന്ന എല്ലാ വിധ ഉദ്ദീപനങ്ങളും അറിയപ്പെടുന്ന പേരെന്ത് ?
വികസനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
The period during which the reproductive system matures can be termed as :