Question:

മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സുഖം പ്രാപിച്ചവർക്കുള്ള കേരള സർക്കാരിൻ്റെ പുനരധിവാസ പദ്ധതി ഏത്?

Aസ്നേഹക്കൂട്

Bസ്വാസ്ഥ്യം

Cസമാശ്വാസം

Dരാരീരം

Answer:

A. സ്നേഹക്കൂട്

Explanation:

സ്നേഹക്കൂട്‌ പദ്ധതി

  • 2018 മാർച്ചിലാണ്‌ സംസ്ഥാന സർക്കാർ സ്നേഹക്കൂട്‌ പദ്ധതിക്ക്‌ തുടക്കമിട്ടത്‌.
  • ആരോഗ്യ കേരളം, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ബന്യാൻ, ടിസ്സ്, ഹാൻസ് ഫൗണ്ടേഷൻ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്‌.
  • മാനസികരോഗം പൂർണമായും ഭേദപ്പെട്ടെന്ന്‌ ഉറപ്പാകുന്നവരെയാണ്‌ പുനരധിവസിപ്പിക്കുക.
     
  • പുനരധിവസിപ്പിച്ചവർക്ക്‌ തൊഴിൽ പരിശീലനം നൽകി വരുമാനമാർഗവും സാധ്യമാക്കുന്നു.
  • കൃഷിയടക്കമുള്ള വഴികളിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കി ഇവരെ സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുന്നു. 
     
  • അനുബന്ധമായി കൃത്യമായ ഇടവേളകളിൽ കൗൺസലിങ്‌ സൗകര്യവും നൽകുന്നു.

Related Questions:

എയ്ഡ്സ് ബോധവൽക്കരണത്തിന് വേണ്ടി കേരളസർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേരെന്താണ് ?

സംസ്ഥാനത്തെ 18 വയസ്സിനു താഴെയുള്ള അർബുദ - ഹൃദ്രോഗ - വൃക്കരോഗം ബാധിതരായ രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി ഏതാണ് ?

അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ ഓർമ്മക്കായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?

കേരളത്തിലെ എല്ലാ കുട്ടികൾക്കും (18 വയസ്സിന് താഴെയുള്ളവർ) അവരുടെ വരുമാന നില പരിഗണിക്കാതെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതി.

കേരള സർക്കാർ നടപ്പിലാക്കിയ ഇ-ഹെല്‍ത്ത് പദ്ധതി ?