Challenger App

No.1 PSC Learning App

1M+ Downloads
പതിനെട്ടു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്ന കേരള സംസ്ഥാന ആരോഗ്യ ഏജൻസിയുടെ പദ്ധതി ഏത്?

Aകാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി

Bവിദ്യാകിരണം

Cശ്രുതിതരംഗം

Dആരോഗ്യകിരണം

Answer:

D. ആരോഗ്യകിരണം

Read Explanation:

ആരോഗ്യ കിരണം പദ്ധതി

  • പതിനെട്ട് വയസ്സിൽ താഴെയുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനായുള്ള കേരളത്തിലെ ആരോഗ്യ ഏജൻസിയുടെ പദ്ധതി

ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ

  • സൗജന്യ ചികിത്സ - 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ഉറപ്പാക്കുന്നു.

  • സമഗ്ര പരിചരണം - രോഗനിർണ്ണയം മുതൽ ചികിത്സയും തുടർചികിത്സയും വരെ എല്ലാ ഘട്ടങ്ങളിലുമുള്ള സഹായം ഈ പദ്ധതിയിലൂടെ ലഭിക്കും.

  • വിവിധ രോഗങ്ങൾക്കുള്ള സഹായം - ഗുരുതരമായ രോഗങ്ങൾ, അപകടങ്ങൾ, ശസ്ത്രക്രിയകൾ എന്നിവയ്ക്കുള്ള ചികിത്സാ സഹായം ഈ പദ്ധതിയുടെ കീഴിൽ ലഭ്യമാണ്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP)

  • കേരള സർക്കാർ നടപ്പാക്കുന്ന ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ്.

  • സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വിദ്യാകിരണം പദ്ധതി

  • കേരള സർക്കാർ നടപ്പിലാക്കുന്ന ഒരു പ്രധാന വിദ്യാഭ്യാസ പദ്ധതിയാണ്.

  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ശ്രുതിതരംഗം പദ്ധതി

  • കേരളത്തിലെ കുട്ടികൾക്ക് ശ്രവണസഹായികൾ (Hearing Aids) സൗജന്യമായി നൽകുന്ന ഒരു സർക്കാർ പദ്ധതിയാണ്.

  • കേരള സാമൂഹിക സുരക്ഷാ മിഷനാണ് ഈ പദ്ധതി നടപ്പാക്കുന്നത്.


Related Questions:

പുനർജനി പദ്ധതി എന്തുമായി ബന്ധപ്പെട്ടതാണ് ?
വികലാംഗർക്ക് താങ്ങാൻ ആകുന്ന വിലയിൽ സഹായക ഉപകരണങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംരംഭം?
മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനായി മാത്രം നടപ്പിലാക്കിയ നിയമനിർമ്മാണം
“ഓപ്പറേഷൻ അമൃത് '' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
The scheme implemented by the Kerala Social Security Mission(KSSM) to address the problem of the unwed mother is known as: