Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും വലിയ കോൺസ്റ്റലേഷൻ ?

Aസപ്തർഷി

Bഓറിയോൺ

Cഹൈഡ്ര

Dക്രക്സ്

Answer:

C. ഹൈഡ്ര

Read Explanation:

സ്ഥിര നക്ഷത്രക്കൂട്ടങ്ങൾ (Constellations)

  • രാത്രിയിൽ ആകാശത്ത് കാണപ്പെടുന്ന ചില നക്ഷത്രക്കൂട്ടങ്ങൾ പ്രത്യേക മൃഗത്തിന്റേയോ വസ്‌തുവിന്റേയോ ആകൃതിയിൽ കാണപ്പെടുന്നു. ഇവയാണ് സ്ഥിര നക്ഷത്രക്കൂട്ടങ്ങൾ (Constellations).

  • ഗ്രീക്കുകാരും റോമാക്കാരും ഇത്തരം നക്ഷത്രക്കൂട്ടങ്ങൾക്ക് പുരാണ കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്നു.

  • കോൺസ്റ്റലേഷനുകൾക്ക് പേരുകൾ നിശ്ചയിക്കുന്നത് അന്താരാഷ്ട്ര ആസ്ട്രോണമിക്കൽ യൂണിയനാണ്.

  • അന്താരാഷ്ട്ര ആസ്ട്രോണമിക്കൽ യൂണിയൻ ആകാശത്തെ 88 കോൺസ്റ്റലേഷനുകളായി തിരിച്ചിരിക്കുന്നു.

  • ഏറ്റവും വലിയ കോൺസ്റ്റലേഷനാണ് ഹൈഡ്ര (ആയില്യൻ).

  • ഏറ്റവും ചെറിയ കോൺസ്റ്റലേഷനാണ് ക്രക്സ് (തൃശങ്കു സതേൺ ക്രോക്സ്)

  • പണ്ട് മരുഭൂമിയുലൂടെയും കടലിലൂടെയും സഞ്ചരിച്ചിരുന്ന ആളുകൾ ദിശയറിയാൻ ഉപയോഗിച്ചിരുന്ന നക്ഷത്രഗണമാണ് വേട്ടക്കാരൻ (Orion).

സപ്‌തർഷി (Ursa Major)

  • ഏപ്രിൽ മാസം മുതൽ ജൂൺ മാസം വരെയുള്ള കാലയളവിൽ ദൂരദർശിനിയില്ലാതെ ദക്ഷിണേന്ത്യയിൽ നിന്നും വ്യക്തമായി നിരീക്ഷിക്കാൻ കഴിയുന്ന നക്ഷത്രക്കൂട്ടങ്ങളെയാണ് സപ്‌തർഷി മണ്ഡലം എന്ന് വിളിക്കുന്നത്. 

  • ഈ ഗണത്തിൽ ഏഴ് പ്രധാന നക്ഷത്രങ്ങളാണുള്ളത്. 

  • അവ വസിഷ്‌ഠൻ, അംഗിരസ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു, ഭൃഗു എന്നിവയാണ്. 

  • ഭൂമിയുടെ അടുത്തുനിൽക്കുന്ന സ്ഥിര നക്ഷത്രക്കൂട്ടമാണ് സപ്‌തർഷികൾ. 

  • ബിഗ് ഡിപ്പർ, കലപ്പ, കരടി എന്നീ പേരുകളിൽ അറിയപ്പെടുന്നതും സപ്‌തർഷികൾ ആണ്.


Related Questions:

ഏറ്റവും വലിയ സർപ്പിളാകൃത ഗ്യാലക്സി ?
ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം ഏതാണ് ?
Which of the following is known as rolling planet or lying planet?
ഏപ്രിൽ മാസം മുതൽ ജൂൺ മാസം വരെയുള്ള കാലയളവിൽ ദൂരദർശിനിയില്ലാതെ ദക്ഷിണേന്ത്യയിൽ നിന്നും വ്യക്തമായി നിരീക്ഷിക്കാൻ കഴിയുന്ന നക്ഷത്രക്കൂട്ടങ്ങളെയാണ് ............... ................... എന്ന് വിളിക്കുന്നത്.
"നീല ഗ്രഹം' എന്നറിയപ്പെടുന്നത്: