Question:

ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി ഏതാണ് ?

Aസഹാറ

Bഗോബി

Cഅറ്റക്കാമ

Dതാര്‍

Answer:

D. താര്‍

Explanation:

താർ മരുഭൂമി  (THE THAR DESERT)

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തു സ്ഥിതി  ചെയ്യുന്ന വിശാലമായ വരണ്ട ഭൂമേഖലയാണ്‌ താർ മരുഭൂമി.
  • ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമിയായ താർ  ‘ഗ്രേറ്റ് ഇന്ത്യൻ ഡെസർട്ട്(The Great Indian Desert) എന്നും അറിയപ്പെടുന്നു
  • 200,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള  ഈ മരുഭൂമി വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ലോകത്തിൽ 2020-ആം സ്ഥാനത്താണ്‌.
  • ലോകത്തിലെ 9-ാമത്തെ വലിയ ചൂടുള്ള ഉപ ഉഷ്ണമേഖലാ മരുഭൂമി (Hot subtropical desert) കൂടിയാണ് താർ
  • ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള ഒരു സ്വാഭാവിക തടസ്സമായി (Natural Barrier) താർ മരുഭൂമി വർത്തിക്കുന്നു.
  • ഇതിന്റെ ഭൂരിഭാഗവും ഇന്ത്യയിലെ സംസ്ഥാനമായ രാജസ്ഥാനിലാണ്‌.
  • ഇതിനു പുറമേ പഞ്ചാബ്, ഹരിയാന  എന്നീ സംസ്ഥാനങ്ങളുടെ തെക്കുഭാഗത്തേക്കും,ഗുജറാത്തിന്റെ വടക്കുഭാ‍ഗത്തേക്കും വ്യാപിച്ചിരിക്കുന്നു
  • പാകിസ്താനിലെ കിഴക്കൻ സിന്ധ് പ്രവിശ്യയിലേക്കും, തെക്കുകിഴക്കൻ പഞ്ചാബ് പ്രവിശ്യയിലേക്കും താർ മരുഭൂമി  വ്യാപിച്ചു കിടക്കുന്നു.

താർ മരുഭൂമിയുടെ അതിർത്തികൾ :

  • കിഴക്ക്  :  ആരവല്ലി പർവ്വതനിരകൾ
  • തെക്ക് : റാൻ ഓഫ്  കച്ച്.
  • പടിഞ്ഞാറ്  : സിന്ധു നദി.
  • വടക്ക് പടിഞ്ഞാറ് : സത്‌ലജ് നദി

Related Questions:

ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഭൂപ്രദേശം ?

ഭൗമോപരിതല സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ എത്ര ഭൂപ്രകൃതി വിഭാഗങ്ങൾ ആയി തരം തിരിച്ചിരിക്കുന്നു ?

പശ്ചിമഘട്ടത്തെ UNESCO ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം : -

'ധാതുക്കളുടെ കലവറ' എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഭൂവിഭാഗം ഏതാണ് ?

മസൂറി സുഖവാസ കേന്ദ്രം ഹിമാലയത്തിലെ ഏത് മലനിരയിലാണ് ?