Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖം ?

Aവൈപ്പിൻ

Bനീണ്ടകര

Cമുനമ്പം

Dവിഴിഞ്ഞം

Answer:

B. നീണ്ടകര

Read Explanation:

  • കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖങ്ങളിൽ ഒന്നാണു നീണ്ടകര.

  • പ്ലിനി, ടോളമി തുടങ്ങിയ പുരാതന പാശ്ചാത്യ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിൽ നീണ്ടകരയെക്കുറിച്ച് പരാമർശിക്കുന്നു

  • അഷ്ടമുടിക്കായൽ അറബിക്കടലുമായി ചേരുന്ന നീണ്ടകര അഴിമുഖമാണു തുറമുഖത്തിന്റെ പ്രത്യേകത.

  • ശക്തികുളങ്ങര തുറമുഖത്തേയും കൂടിച്ചേർത്താണു നീണ്ടകര തുറമുഖം എന്നു പൊതുവേ പറയാറുള്ളത്.

  • മത്സ്യബന്ധന തുറമുഖമായ ഇവിടെ നിരവധി മത്സ്യസംസ്കരണശാലകളും പ്രവർത്തിക്കുന്നുണ്ട്.


Related Questions:

കേരളത്തിന്റെ സമുദ്രതീരം സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. കേരളത്തിന്റെ കടൽതീരം 590 km വ്യാപിച്ചുകിടക്കുന്നു.
  2. നിലവിൽ സംസ്ഥാനത്ത് 222 കടലോര മത്സ്യഗ്രാമങ്ങളുണ്ട്.
  3. മത്സ്യമേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു ഏജൻസിയാണ് കേരള ജലകൃഷി വികസന ഏജൻസി (അഡാക്ക്).
    മത്സ്യഫെഡിന്റെ ആസ്ഥാനം ?
    മലപ്പുറം ജില്ലയിൽ വരുന്ന മത്സ്യ ബന്ധന തുറമുഖം ?
    കേരളത്തിലെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ നീണ്ടകര ഏത് ജില്ലയിലാണ് ?
    നീല വിപ്ലവം താഴെ തന്നിട്ടുള്ളവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?