App Logo

No.1 PSC Learning App

1M+ Downloads
ബാഹ്യ ഗ്രഹങ്ങളിൽ ഏറ്റവും വലുത് ഏത് ?

Aവ്യാഴം

Bശനി

Cയുറാനസ്

Dനെപ്റ്റ്യൂൺ

Answer:

A. വ്യാഴം

Read Explanation:

ഭൗമസമാന ഗ്രഹങ്ങൾ (TERRESTRIAL PLANETS)

  • സൂര്യന് സമീപമുള്ള ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നിവയാണ് ഭൗമസമാന ഗ്രഹങ്ങൾ.

  • സാന്ദ്രത (density) കൂടിയതും താരതമ്യേന വലുപ്പം കുറഞ്ഞവയുമാണ് ഭൗമഗ്രഹങ്ങൾ.

  • ഭൂമിയെപ്പോലെ ഉറച്ച ഉപരിതലമുള്ളവയാണിവ.

  • ആന്തരിക ഗ്രഹങ്ങൾ (Inner planets) എന്നും അറിയപ്പെടുന്ന ഭൗമഗ്രഹങ്ങളിൽ ഏറ്റവും വലുത് ഭൂമിയാണ്.


    വ്യാഴസമാന ഗ്രഹങ്ങൾ (JOVIAN PLANETS)

  • വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയാണ് വ്യാഴസമാന ഗ്രഹങ്ങൾ. 

  • ഇവ വാതക ഭീമൻമാരാണ്.

  • സാന്ദ്രത കുറഞ്ഞതും താരതമ്യേന വലുപ്പം കൂടിയവയുമാണ് വ്യാഴസമാന ഗ്രഹങ്ങൾ.

  • ബാഹ്യ ഗ്രഹങ്ങൾ (Outer planets) എന്നും അറിയപ്പെടുന്ന ഈ ഗ്രഹങ്ങളിൽ ഏറ്റവും വലുത് വ്യാഴമാണ്.


Related Questions:

ഏതൊക്കെ ഗ്രഹങ്ങൾക്കിടയിലാണ് ഛിന്നഗ്രഹ ബെൽറ്റ് സ്ഥിതിചെയ്യുന്നത് ?
സൂര്യന്റെ ത്രിമാന ചിത്രങ്ങൾ പകർത്താനും സൗരക്കാറ്റുകൾ, കാന്തികപ്രവാഹം എന്നിവയെക്കുറിച്ചു പഠിക്കാനുമായി നാസ വിക്ഷേപിച്ച ഇരട്ട ഉപഗ്രഹങ്ങളുടെ പേര് ?
റോമാക്കാരുടെ പ്രണയദേവതയുടെ പേര് നൽകിയിരിക്കുന്ന ഗ്രഹം ഏത് ?
ഭൂമിയുടേതുപോലെ ഋതുക്കളുള്ള ഗ്രഹം :
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഏതാണ് ?