App Logo

No.1 PSC Learning App

1M+ Downloads
ഗംഗാ നദിയുടെ പോഷകനദികളിൽ ഏറ്റവും വലുത് ഏതാണ് ?

Aകോസി

Bസോൺ

Cയമുന

Dരാംഗംഗ

Answer:

C. യമുന

Read Explanation:

ഗംഗാ നദിയുടെ പോഷകനദികൾ

  • ഇന്ത്യയിലെ നദികളിൽ ഏറ്റവും കൂടുതൽ പോഷകനദികളുള്ള നദിയാണ് ഗംഗ  
  • വലത് കരയിലെ പോഷകനദികൾ, ഇടത് കര പോഷകനദികൾ എന്നിങ്ങനെ ഗംഗാ നദിയുടെ പോഷകനദികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
  • യമുന,സോൺ,ദാമോദർ എന്നിവയാണ് ഗംഗയുടെ വലതുകരയിലുള്ള പ്രധാന പോഷക നദികൾ.
  • രാംഗംഗ, ഗോമതി, ഗാഘ്ര, ഗന്ധകി, കോസി, മഹാനന്ദ, രപ്തി എന്നിവയാണ് ഗംഗയുടെ ഇടതുകരയിലുള്ള പ്രധാന  പോഷകനദികൾ.

യമുന:

  • ഗംഗാ നദീതടത്തിലെ ഏറ്റവും നീളമേറിയ പോഷകനദികളിൽ ഒന്നാണ് യമുന. 
  • ബന്ദർപഞ്ച് പർവതനിരയുടെ പടിഞ്ഞാറൻ മലനിരകളിൽ കാണപ്പെടുന്ന യമുനോത്രി ഹിമാനിയാണ് ഉദ്ഭവ സ്ഥാനം ,
  • 1370 കിലോമീറ്റർ നീളമുള്ള ഈ നദി ‍ഗംഗയുടെ ഏറ്റവും നീളമേറിയ പോഷകനദിയാണ്. 

 സോൺ:

  • ഏകദേശം 784 കിലോമീറ്റർ(487മൈൽ) നീളമുള്ള സോൺ ഇന്ത്യയിലെ ഏറ്റവും വലിയ നദികളിൽ ഒന്നാണ്.
  • അമർഖണ്ഡക്കിന് സമീപത്ത് നിന്നും നർമ്മദ യുടെ കിഴക്ക് ഭാഗത്ത് നിന്നാണ് സോൺ ഉത്ഭവിക്കുന്നനത്.
  • ഗംഗയുടെ പോഷകനദികളിൽ ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കാത്ത ഏക നദിയാണ് സോൺ.

കോസി(കോശി) : 

  • സപ്തകോശി എന്നും അറിയപ്പെടുന്നു.
  • ഗംഗയുടെ പ്രധാന പോഷകനദികളിലൊന്നായ കോസി നദിക്ക് 729 കിലോമീറ്റർ നീളമുണ്ട്
  • ബീഹാറിലെ  കതിഹാർ ജില്ലയിലെ കുർസേലയിൽ ഗംഗയുമായി സംഗമിക്കുന്നു.

രാംഗംഗ:

  • ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ദുധതോലി കുന്നിന്റെ തെക്കേ ചരിവുകളിൽ നിന്നാണ് രാംഗംഗ നദി ഉത്ഭവിക്കുന്നത്.
  •  596 കിലോമീറ്റർ  നീളമുണ്ട്.

Related Questions:

From which state of India,river Ganga originates?
Which Indian river merges the Ravi?
The Indus River enters into Pakistan near?
Which of the following rivers is known by the name Dihang when it enters India from Tibet?
The river Krishna originates from?