App Logo

No.1 PSC Learning App

1M+ Downloads
ഗാസ്റ്റാൾട്ട് മനശാസ്ത്ര ശാഖയുടെ സംഭാവനയായ പഠനസിദ്ധാന്തം ഏതാണ് ?

Aസംബന്ധ വാദം

Bഅനുബന്ധന വാദം

Cപ്രബലന സിദ്ധാന്തം

Dഅന്തർ ദൃഷ്ടി സിദ്ധാന്തം

Answer:

D. അന്തർ ദൃഷ്ടി സിദ്ധാന്തം

Read Explanation:

ഗസ്റ്റാൾട്ട് മനഃശാസ്ത്രം:

  • വ്യവഹാരവാദത്തെ പിൻതള്ളി നിലവിൽ വന്ന മനഃശാസ്ത്രമാണ് ഗസ്റ്റാൾട്ട് മനഃശാസ്ത്രം.
  • സമഗ്രതയ്ക്ക് പ്രാധാന്യം നൽകുന്നതാണ് ഗസ്റ്റാൾട്ട് സിദ്ധാന്തം.

 

അന്തർദൃഷ്ടി പഠനം (Insightful Learning):

  • പഠന പ്രവർത്തനം തയാറാക്കുമ്പോൾ പഠന സന്ദർഭങ്ങളെയും, പഠനാനുഭവങ്ങളെയും, സമഗ്ര രൂപത്തിൽ തയ്യാറാക്കേണ്ടതാണെന്ന് ഗസ്റ്റാൾട്ട് മനഃശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
  • ഇത്തരത്തിലുള്ള പഠനത്തിന് ഉൾക്കാഴ്ച (അന്തർദൃഷ്ടി) (Insight) എന്ന് കോഹ്ളർ പേര് നൽകി.
  • ഏറ്റവും ഉയർന്ന പഠനം നടക്കുന്നത് അന്തർദൃഷ്ടി പഠനത്തിലൂടെയാണെന്നും, അന്തർദൃഷ്ടി പഠനത്തിലൂടെ ഒരു പഠന സന്ദർഭത്തിന്റെ നിർദ്ധാരണം പെട്ടെന്ന് സാധ്യമാകുന്നുവെന്നും കോഹ്ളർ വാദിച്ചു.
  • പഠന സന്ദർഭത്തെ സമഗ്രമായി കണ്ട് നിരീക്ഷിച്ച് ഉൾക്കാഴ്ചയുടെ അടിസ്ഥാനത്തിൽ, പ്രശ്നപരിഹാരം (പഠനം) നടക്കുന്നു എന്നതാണ് അന്തർദൃഷ്ടി പഠനം.

Related Questions:

Who are exceptional children?
കൈത്താങ്ങ് എന്ന ആശയത്തിൻറെ ഉപജ്ഞാതാവ് ?
പഠന പ്രചരണത്തിലെ ഫാക്കൽറ്റി സിദ്ധാന്തം പ്രകാരം മനുഷ്യമനസ്സിന്റെ ശിക്ഷണം ഏത് ?

താഴെപ്പറയുന്നവയിൽ പ്രത്യക്ഷണ നിയമങ്ങൾ ഏവ ?

  1. സാമീപ്യനിയമം (Laws of proximity)
  2. പരിപൂർത്തി നിയമം (Laws of closure)
  3. മനോഭാവ നിയമം (Law of attitude)
  4. സദൃശ്യ നിയമം (Laws of analogy)
  5. തുടർച്ചാനിയമം (Laws of continuity)
    സ്കിന്നർ തൻറെ പരീക്ഷണങ്ങൾ പ്രധാനമായും നടത്തിയത്?