App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകം ?

Aനൈട്രജൻ

Bഓക്സിജൻ

Cആർഗൺ

Dകാർബൺ ഡൈ ഓക്സൈഡ്

Answer:

D. കാർബൺ ഡൈ ഓക്സൈഡ്

Read Explanation:

കാർബൺ ഡൈ ഓക്സൈഡ്

  • അന്തരീക്ഷ വായുവിലെ വാതകങ്ങളുടെ വ്യാപത്ത്തിന്റെ അളവിൽ നാലാം സ്ഥാനമാണ് കാർബൺ ഡൈ ഓക്സൈഡിന് ഉള്ളത് 
  • 0.036 % ആണ് അന്തരീക്ഷ വായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ വ്യാപത്ത്തിന്റെ അളവ് 

കാർബൺ ഡൈ ഓക്സൈഡിന്റെ പ്രാധാന്യം

  • ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകമാണ് കാർബൺ ഡൈ ഓക്സൈഡ് 
  • ഈ വാതകം സൗരവികിരണത്തിന് സുതാര്യവും എന്നാൽ ഭൗമവികിരണത്തിന് അതാര്യവുമാണ്.
  • ഭൗമവികിരണത്തിൽ കുറച്ചുഭാഗം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ഭൗമോപരിതലത്തിലേക്ക് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
  • ഇതാണ് ഹരിതഗൃഹപ്രഭാവത്തിന് കാരണമാകുന്നത്.
  • ചില ദശകങ്ങളായി ജൈവ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം കാരണം അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വർധിച്ചു വരുന്നു.
  • അന്തരീക്ഷത്തിൽ കാർബൺഡൈ ഓക്സൈഡിന്റെ വർധനവ് കൂടുതൽ ഭൗമവികിരണം ആഗിരണം ചെയ്യുന്നതിനും തന്മൂലം വർദ്ധിച്ച
    ഹരിതഗൃഹപ്രഭാവത്തിനും കാരണമാകുന്നു.
  • അന്തരീക്ഷതാപനില വർധിക്കുന്നതിന് ഇത് ഇടയാക്കുന്നു

Related Questions:

റോമാക്കാരുടെ സന്ദേശവാഹകന്റെ (Roman God of Messenger) പേര് നൽകപ്പെട്ട ഗ്രഹംഏത് ?
ഭൂവൽക്കത്തിലെ ശിലാപാളികളിൽ ഉണ്ടാവുന്ന സമ്മർദം മടക്കുകൾ രൂപപ്പെടുന്നതിന് കാരണമാകുന്ന പ്രക്രിയ അറിയപ്പെടുന്നത് :
2024 നവംബറിൽ തായ്‌വാൻ, ഫിലിപ്പൈൻസ്, ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ വീശിയ ചുഴലിക്കാറ്റ് ?
യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?

താഴെ തന്നിരിക്കുന്നവയിൽ ധാതുക്കളുടെ ഭൗതിക സവിശേഷതകളായി കണക്കാക്കപ്പെടുന്നത് ഏതൊക്കെയാണ് ?

1.ക്രിസ്റ്റലീയ രൂപം 

2.കാന്തികത

3.ധൂളി വർണ്ണം

4.സുതാര്യത