Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശില ഏതാണ് ?

Aആഗ്നേയ ശില

Bഅവസാദ ശില

Cകായാന്തര ശില

Dഗ്രാനോഡിയോറൈറ്റ്

Answer:

A. ആഗ്നേയ ശില

Read Explanation:

ആഗ്നേയ ശിലകൾ

  • ശിലകളുടെ മൂന്ന് തരങ്ങളിലൊന്നാണ് ആഗ്നേയ ശില (igneous rock).
  • മാഗ്മ തണുത്തുറഞ്ഞാണ് ഇവ രൂപം കൊള്ളുന്നത്.
  • ലാവ ഘനീഭവിച്ച് രൂപം പ്രാപിക്കൗന്നവയാണ് ഇത്തരം ശിലകൾ.
  • ശകതമായ താപം മൂലം സൃഷ്ടിക്കപ്പെടുന്നതായതുകൊണ്ടാണു ഇവയെ ആഗ്നേയശില എന്നു വിളിക്കുന്നത്.
  • ക്രിസ്റ്റലീകരണം വഴിയോ അല്ലാതെയോ ഭൗമോപരിതലത്തിലോ അതിനു താഴെയോ ഇവ രൂപപ്പെടാം.
  • ഭൂമിയുടെ പുറമ്പാളിയിലോ മാന്റിലിലോ ഉള്ള പാറകൾ ഭാഗികമായി ഉരുകിയാണ് മാഗ്മ ഉണ്ടാകുന്നത്.
  • സാധാരണയായി മൂന്ന് കാരണങ്ങളാലാണ് മാഗ്മ ഉണ്ടാകുന്നത്: താപനിലയിലെ വർദ്ധനവ്, മർദ്ദത്തിന്റെ കുറയൽ, ഘടനയിലെ വ്യതിയാനം.
  • 700-ലേറെ തരം ആഗ്നേയശിലകളുണ്ട്.
  • ഇവയിൽ മിക്കതും ഭൂമിയുടെ ഉപരിതലത്തിന് താഴെയാണ്.
  • ഘടനയും എങ്ങനെ രൂപപ്പെട്ടുവെന്നതനുസരിച്ചും ഇവ വ്യത്യസ്ത സ്വഭാവസവിശേഷതകൾ കാണിക്കുന്നു.

ആഗ്നേയ ശിലകളെ പ്രധാനമായും രണ്ടായി തരംതിരിക്കാം :

1.ആന്തരാഗ്നേയ ശിലകൾ.([Intrusive Igneous Rocks)

  • ഡയോറൈറ്റ്, ഗ്രാനൈറ്റ്,ഗാബോ എന്നിവ ഉദാഹരണങ്ങളാണ്.
  • ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ആഴത്തിൽ മാഗ്മ തണുത്തുറഞ്ഞുണ്ടാകുന്ന എല്ലാത്തരം ആന്തരാഗ്നേയശിലഖകളെയും പൊതുവെ പ്ലൂട്ടോണുകൾ എന്നാണ് അറിയപ്പെടുന്നത്. 

2.ബാഹ്യാഗ്നേയശികൾ (Extrusive Igneous Rocks) 

  • അഗ്നിപർവതങ്ങളിലൂടെയും ഭൂവൽക്കത്തിലെ വിള്ളലുകളിലൂടെയും ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്നതാണ് ബാഹ്യാഗ്നേയശിലകൾ.
  • ബസാൾട്ട്, റയോലൈറ്റ്, ആന്റിസൈറ്റ് എന്നിവ ഉദാഹരണങ്ങളാണ്

Related Questions:

മാഗ്മ തണുക്കുമ്പോൾ സംഭവിക്കുന്ന _____ വഴിയാണ് ആഗ്നേയ ശിലകൾ രൂപം കൊള്ളുന്നത് .

താഴെ പറയുന്ന നിക്ഷേപങ്ങളിൽ ക്രോസ്സ് ബെഡിംഗ് സ്തരീകരണം കാണപ്പെടുന്നത് എവിടെയാണ് ? 

1) ബീച്ച് നിക്ഷേപങ്ങൾ 

2) മണൽ മേടുകൾ 

3) നദി നിക്ഷേപങ്ങൾ  

പൂർണ്ണമായും ക്രിസ്റ്റലീയ തരികളാൽ നിയമിതമായിരിക്കുന്ന ശിലകളാണ് ?

താഴെ പറയുന്നതിൽ കായാന്തരിക ശിലകൾക്ക് ഉദാഹരണം ഏതൊക്കെയാണ് ?

  1. നൈസ് 
  2. മാർബിൾ 
  3. ഷിസ്റ്റ് 
  4. സ്ലേറ്റ് 

താഴെ പറയുന്നതിൽ അവസാദ ശിലകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

1) ഭൂവൽക്കത്തിന്റെ 7 %  മാത്രമാണ് അവസാദ ശിലകൾ കാണപ്പെടുന്നത് 

2) ഭൗമോപരിതലത്തിന്റെ 70 % ഭാഗത്തും കാണപ്പെടുന്നത് അവസാദ ശിലകളാണ് 

3) അടിഞ്ഞുകൂടുക എന്ന അർത്ഥത്തിലുള്ള ' സെഡിമെന്റേം ' എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് സെഡിമെന്ററി എന്ന വാക്ക് രൂപപ്പെട്ടത്