Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസി ഏത്?

Aഇന്ത്യൻ പ്രിന്റിംഗ് സൊസൈറ്റി

Bഎൻ.സി.ഇ.ആർ.ടി.

Cസർവ്വേ ഓഫ് ഇന്ത്യ

Dപ്രിന്റിംഗ് മിനിസ്ട്രി

Answer:

C. സർവ്വേ ഓഫ് ഇന്ത്യ

Read Explanation:

  • ഭൂപടരചനക്കും ഭൂസർവേ നടത്തുന്നതിനുമുള്ള ഇന്ത്യയിലെ കേന്ദ്രീയസമിതിയാണ്‌ സർവേ ഓഫ് ഇന്ത്യ.
  • ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഡെറാഡൂണിലാണ്‌ ഇതിന്റെ ആസ്ഥാനം.
  • 1767-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധീനതയിലുള്ള പ്രദേശങ്ങളുടെ കണക്കെടുക്കുന്നതിനായി ആരംഭിച്ച സ്ഥാപനമാണിത്.
  • ഇന്ത്യാഗവണ്മെന്റിന്റെ കീഴിലുള്ള ഏറ്റവും പഴയ സാങ്കേതിക വിഭാഗങ്ങളിലൊന്നുമാണിത്.

Related Questions:

1:50000 തോതിലുള്ള ഒരു ധരാതലീയ ഭൂപടത്തിൽ 10 സെ. മീ അകലത്തിൽ സൂചിപ്പിച്ചിട്ടുള്ള രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള യഥാർത്ഥ അകലമെത്ര ?
ഒരു നിർദ്ദിഷ്ട സ്പേഷ്യൽ വിതരണമോ ഡാറ്റയുടെ വിഭാഗമോ ചിത്രീകരിക്കുന്നത് ഏത് തരത്തിലുള്ള മാപ്പാണ് ?
ഒരു ടോപ്പോഗ്രാഫിക് മാപ്പിലെ കോണ്ടൂർ ഇടവേള എന്തിനെ പ്രതിനിധീകരിക്കുന്നു ?

ടോപ്പോഗ്രാഫിക് മാപ്പുകളിലെ കോണ്ടൂർ രേഖകളെ സംബന്ധിച്ച് പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?
i. ഒരേ ഉയരത്തിലുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന സാങ്കൽപ്പിക രേഖകളാണിവ.
ii. കോണ്ടൂർ രേഖകൾ തമ്മിലുള്ള അകലം കുറവാണെങ്കിൽ (അടുത്തെടുത്ത് സ്ഥിതി ചെയ്താൽ) അത് ചെങ്കുത്തായ ചരിവിനെ സൂചിപ്പിക്കുന്നു.
iii. ഒരു കുന്നിനെ പ്രതിനിധീകരിക്കുന്ന കോണ്ടൂർ രേഖകളിൽ, ഉള്ളിലേക്ക് പോകുന്തോറും അവയുടെ മൂല്യം കുറഞ്ഞു വരുന്നു.

ആശയ ഭൂപടവുമായി യോജിക്കാത്തതേത് ?