Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും പഴക്കം ചെന്ന മനശാസ്ത്ര പഠന രീതി ഏത് ?

Aആത്മ പരിശോധന

Bസമൂഹമിതി

Cചികിത്സാ രീതി

Dഅഭിമുഖം

Answer:

A. ആത്മ പരിശോധന

Read Explanation:

ആത്മപരിശോധന രീതി  / ആത്മനിഷ്ഠരീതി  (Introspection Method)

  • 'Introspection' എന്നതിൽ രണ്ട്  വാക്കുകൾ ഉൾച്ചേർന്നിട്ടുണ്ട്.  'Intra' അഥവാ inside, 'inspection' അഥവാ to look at (Introspection means - looking inside)(Introspection = Action of searching one's feeling or thoughts)
  • സ്വന്തം മനസ്സിൻറെ ഉള്ളിലേക്ക് നോക്കലിനാണ് ഇതിൽ  പ്രാധാന്യം. ഈ രീതിയിൽ ഒരാൾ സ്വന്തം മാനസിക അവസ്ഥകളെയും പ്രക്രിയകളെയും മനസ്സിൻറെ ഉള്ളിലേക്ക് നോക്കിക്കൊണ്ട് വിവരിക്കുകയും വിശകലന വിധേയമാക്കുകയുമാണ് ചെയ്യുന്നത്.
  • വില്യം വൂണ്ടും, എഡ്‌വാർഡ് റ്റിച്ച്നർ എന്നിവരാണ് ഈ രീതിയുടെ പ്രമുഖ വക്താക്കൾ.
  • ഈ രീതി ആദ്യമായി ഉപയോഗിച്ചതും വൂണ്ട് ആണ്. ഈ രീതിയെ കൂടുതൽ ശാസ്ത്രീയവും കൃത്യവുമാക്കിയത് റ്റിച്ച്നറുടെ  സ്വാധീനത്തിലാണ്.
  • ആത്മനിഷ്ഠ  രീതി സ്വാഭാവികമാണ്, ഏതു സാഹചര്യത്തിലും ഉപയോഗിക്കാവുന്നതുമാണ്.
  • എന്നാൽ വിശ്വാസ്യത, ശാസ്ത്രീയത എന്നിവ വേണ്ടത്ര ഉണ്ടെന്ന് പറയാനാകില്ല. കുട്ടികളിലും അസാധാരണ മാനസികാവസ്ഥ ഉള്ളവരിലും ഈ രീതി പ്രായോഗികമാകില്ല

 


Related Questions:

ക്ലിനിക്കൽ മനശാസ്ത്രവും ക്ലിനിക്കൽ രീതിയും ആദ്യമായി അവതരിപ്പിച്ചത് ?

സർവെയുടെ വിവിധ ഘട്ടങ്ങൾ ഏവ

  1. സർവെ ആസൂത്രണം 
  2. സാമ്പിൾ തിരഞ്ഞെടുക്കൽ
  3. വിവരശേഖരണം
  4. വിവരവിശകലനം
  5. നിഗമനങ്ങളിലെത്തൽ
    ശാസ്ത്രീയരീതിയുടെ ഘട്ടങ്ങളിൽ ചിലതാണ് താഴെ കൊടുത്തിരിക്കുന്നത്. പരീക്ഷണ നിരീക്ഷണങ്ങൾ ആസൂത്രണം ചെയ്യൽ, നിർവഹിക്കൽ 2. പരികല്പന രൂപവത്കരിക്കൽ 3. പ്രശ്നം അനുഭവപ്പെടൽ 4. നിഗമനരൂപവത്കരണം 5. ദത്തശേഖരണവും വിശകലനവും 6. എത്തിച്ചേർന്ന നിഗമനത്തെ പരികല്പനയുമായി തട്ടിച്ചുനോക്കുക. പുതിയ സാഹചര്യത്തിൽ പ്രയോഗിക്കുക .ഇവയുടെ ശരിയായ ക്രമമെന്ത്?
    നിഷേധം, ധമനം, യുക്തീകരണം, തഥാത്മീകരണം, ആക്രമണം തുടങ്ങിയവ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    മനശാസ്ത്ര പഠന രീതികളിൽ ഏറ്റവും ശാസ്ത്രീയമായത് ഏത് ?