App Logo

No.1 PSC Learning App

1M+ Downloads
മനശാസ്ത്ര വിഭാഗങ്ങളിൽ ഏറ്റവും പുരാതനമായ വിചാരധാരയാണ് ?

Aസ്ട്രക്ചറലിസം

Bഫംഗ്ഷന് ലിസം

Cബിഹേവിയറിസം

Dഗസ്റ്റാൾട്ട് വാദം

Answer:

A. സ്ട്രക്ചറലിസം

Read Explanation:

ഘടനാവാദം (Structuralism) 

  • മനഃശാസ്ത്രത്തിലെ ആദ്യ ചിന്താധാരയാണ് ഘടനാവാദം
  • ജർമൻ ദാർശനികനായിരുന്ന വില്യം വൂണ്ട്  (Wilhelm Wundt) ഘടനാവാദത്തിനു തുടക്കം കുറിച്ചു. 
  • മനഃശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് - വില്യം വൂണ്ട് 
  • പരീക്ഷണ മനശാസ്ത്രത്തിന്റെ പിതാവ് - വില്യം വൂണ്ട്
  • ആദ്യ മനശ്ശാസ്ത്ര പരീക്ഷണശാല (Psychological Laboratory) 1879-ൽ ലിപ്സീഗ് സർവകലാശാലയിൽ  സ്ഥാപിച്ചത് - വില്യം വൂണ്ട്

  • വില്യം വൂണ്ടിന്റെ ശിഷ്യനായ എഡ്വേർഡ് ടിച്ച്നർ ആണ് ഘടനാവാദത്തിന്റെ മറ്റൊരു പ്രധാന വക്താവ്.
  • മനുഷ്യമനസ്സിനെ ഘടകങ്ങളായി വിഭജിക്കാനാവുമെന്നും ഈ ഘടകങ്ങളെ കുറിച്ചാണ് മനശാസ്ത്രത്തിൽ പഠിക്കേണ്ടത് എന്നും ഇവർ കരുതി.
  • മനസ്സിനെ സംവേദനങ്ങളായും ആശയങ്ങളായും വികാരങ്ങളായുമൊക്കെ ഇഴപിരിക്കാമെന്ന് ഇവർ വാദിച്ചു.
  • ഇങ്ങനെ മനസ്സിൻറെ ഘടകങ്ങളെ വേർതിരിച്ചറിയാൻ അന്തർദർശനം (Introspection) എന്ന രീതിയേയും അവർ ആശ്രയിച്ചു.
  • എന്നാൽ രസതന്ത്രത്തിൽ ഒരു സംയുക്തത്തെ ഘടക മൂലകങ്ങളാക്കി വിഭജിക്കും പോലെ മനസ്സിനെ വേർതിരിക്കാനാവില്ല എന്ന് മറ്റുപലരും വാദിച്ചു.
  • പ്രത്യേകിച്ചും വില്യം ജെയിംസിനെ പോലുള്ള ധർമ്മവാദികൾ.

 


Related Questions:

താഴെപ്പറയുന്നവയിൽ ഏതു ജീവിയിലാണ് തോണ്ടെെക്ക് ശ്രമ പരാജയ സിദ്ധാന്തം നടത്തിയത് ?
ആധുനിക പരീക്ഷണ മനശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ആര് ?
Who explained seven primary mental abilities
The best assurance for remembering material for an examination is:
"മനശാസ്ത്രം വ്യവഹാരത്തിന്റെയും അനുഭവങ്ങളുടെയും പഠനം" എന്ന് അഭിപ്രായപ്പെട്ടത് ?