App Logo

No.1 PSC Learning App

1M+ Downloads
ചൈനീസ് വ്യാപാരത്തിന്റെ കേന്ദ്രം എന്ന് A D 851 ൽ സുലൈമാൻ രേഖപ്പെടുത്തിയ തുറമുഖം ഏതാണ് ?

Aകോഴിക്കോട്

Bകൊച്ചി

Cവിഴിഞ്ഞം

Dകൊല്ലം

Answer:

D. കൊല്ലം

Read Explanation:

സുലൈമാൻ അൽ താജിർ

  • സുലൈമാൻ അറ്റ്-താജിർ (Solomon the Merchant) 9-ആം നൂറ്റാണ്ടിലെ ഒരു മുസ്ലീം വ്യാപാരിയും സഞ്ചാരിയും എഴുത്തുകാരനുമായിരുന്നു.
  • അദ്ദേഹം ഇന്ത്യ, ബംഗാൾ, ചൈന എന്നിവിടങ്ങളിൽ സഞ്ചരിച്ച് എഡി 850-നടുത്തുള്ള തന്റെ യാത്രകളുടെ ഒരു വിവരണം എഴുതി.
  • എ ഡി 851ൽ സ്ഥാണുരവിവർമ്മയുടെ കാലത്താണ്‌ അദ്ദേഹം കേരളത്തിലെത്തിയത്.
  • എ ഡി 851ൽ തന്നെയാണ് അദ്ദേഹം യാത്രാവിവരണം പ്രസിദ്ധീകരിച്ചത്.
  • ചൈനീസ് വ്യാപാരത്തിന്റെ കേന്ദ്രം എന്നും,തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമെന്നും സുലൈമാൻ കൊല്ലത്തിനെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു.
  • അദ്ദേഹം രചിച്ച ഗ്രന്ഥം നഷ്ടപ്പെട്ടുപോവുകയും പിന്നീട് പത്താം ശതകത്തിൽ അബൂസൈദ് എന്ന വ്യക്തി അദ്ദേഹത്തിന്റെ വിവരണങ്ങൾ പരിശോധിച്ച് സ്വയം പ്രസിദ്ധീകരിക്കുകയും ചെയ്തു.

Related Questions:

First Arab traveller to visit Kerala is?
The Kulasekhara dynasty, also known as the Later Chera dynasty, ruled Kerala and other parts of southern India from the ................... centuries.
മണിപ്രവാളത്തിന്റെ ലക്ഷണഗ്രന്ഥമായ ലീലാതിലകം എഴുതാൻ ഉപയോഗിച്ച ഭാഷ :
കേരള പരാമർശമുള്ള ആദ്യത്തെ ശിലാരേഖ ആരുടേതാണ് ?
കൊടുങ്ങല്ലൂർ, പ്രാചീനകാലത്ത് ഒരു തുറമുഖ നഗരം ആയിരുന്നു. അതിന്റെ പേര് എന്ത്?