ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് എത്തുന്ന സ്ഥിതി ഏതാണ്?Aസൂര്യോച്ചംBസൗരസമീപകംCഭൂമദ്ധ്യരേഖDഗ്രഹണപഥംAnswer: B. സൗരസമീപകം Read Explanation: ഭൂമിയുടെ സഞ്ചാരപഥം ദീർഘവൃത്താകൃതിയിൽ ആയതു കൊണ്ട് ഭൂമിക്കും സൂര്യനും തമ്മിലുള്ള ദൂരത്തിന് വ്യത്യാസം വരും. ഒരു പരിക്രമണ വേളയിൽ ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്നതിനെ സൗരസമീപകം (Perihelion) എന്നു പറയുന്നു. ഇത് സംഭവിക്കുന്നത് ജനുവരി മാസത്തിലാണ് (പൊതുവെ ജനുവരി 3). സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതലായിരിക്കുന്നത് ജൂലൈ മാസത്തിലാണ് (പൊതുവെ ജൂലൈ 4) ഇതിനെ സൂര്യോച്ചം (Aphelion) എന്നു പറയുന്നു. Read more in App