Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ - സംസ്ഥാന പാതയോരങ്ങളിൽ നല്ല ശൗചാലയങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?

Aസേഫ് ബ്രേക്ക്

Bബ്രേക്ക് ഹിയർ

Cടേക്ക് ബ്രേക്ക് ഹിയർ

Dടേക്ക് എ ബ്രേക്ക്

Answer:

D. ടേക്ക് എ ബ്രേക്ക്

Read Explanation:

ടേക്ക് എ ബ്രേക്ക്

  • പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും അടങ്ങുന്നതാണ് ടേക്ക് എ ബ്രേക്ക് പദ്ധതി.
  • കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് വിശ്രമ കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല
  • സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏതു സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിലുള്ള ശുചിമുറികളും കോഫി ഷോപ്പുകളും അടങ്ങിയതാണ് ടേക്ക് എ ബ്രേക്ക് പദ്ധതി.
  • എല്ലാ ടോയിലറ്റുകളിലും സാനിട്ടറി നാപ്കിന്‍ ഡിസ്ട്രോയര്‍, അജൈവ മാലിന്യ സംഭരണ സംവിധാനങ്ങള്‍, അണുനാശികളും സര്‍ക്കാര്‍ വാഗ്ദാനത്തിലുള്‍പ്പെടുന്നു.
  • ഹരിതകേരളം മിഷന്‍റേയും ശുചിത്വ മിഷന്‍റേയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

Related Questions:

റേഷൻ വിഹിതം എല്ലാമാസവും ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കുന്ന പൊതുവിതരണ വകുപ്പിന്റെ പദ്ധതി ?
നവജാതശിശുക്കളിലെ ജനനവൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനായി കേരള ഗവൺമെന്റ് രൂപം കൊടുത്ത പദ്ധതി :
ഒന്നാം ക്ലാസ്സ് മുതൽ 8-ാം ക്ലാസ്സ് വരെയുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പ് ഏത് ?
തമിഴ്നാട്ടിലെ സർക്കാർ സ്കൂളുകളിൽ ഡിജിറ്റൽ, STEM (സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്‍സ്) വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സാംസങ്ങും (Samsung) ഐക്യരാഷ്ട്രസഭയുടെ ഗ്ലോബൽ കോംപാക്റ്റ് നെറ്റ്‌വർക്ക് ഇന്ത്യയും (UN GCNI) ചേർന്ന് ആരംഭിച്ച പുതിയ പദ്ധതി ?
പ്രസവ സമയത്ത് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ആത്മവിശ്വാസം നൽകാനായി ഗർഭിണികൾക്കൊപ്പം ബന്ധുവായ ഒരു സ്ത്രീയെ അനുവദിക്കുന്ന പദ്ധതി ?