App Logo

No.1 PSC Learning App

1M+ Downloads
കിഴക്കോട്ടൊഴുകുന്നതിൽ കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ് ?

Aപാമ്പാർ

Bഭവാനി

Cപമ്പാനദി

Dകബനി

Answer:

A. പാമ്പാർ

Read Explanation:

  • ഇടുക്കി ജില്ലയിലെ ദേവികുളത്തുനിന്ന് ഉദ്ഭവിച്ച്, 25 കിലോമീറ്റർ കേരളത്തിലൂടെ ഒഴുകിയശേഷം, തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന നദിയാണ് പാമ്പാർ.
  • 'തലയാർ' എന്നും പേരുണ്ട്.
  • ഇരവികുളം, മൈലാടി, തീർഥമല, ചങ്കലാർ, തേനാർ എന്നിവ പാമ്പാറിന്റെ പ്രധാന ഉപനദികളാണ്.
  • പാമ്പാറും തേനാറും തമിഴ്‌നാട്ടിൽവെച്ച് സംഗമിച്ചാണ് കാവേരിയുടെ പ്രധാന പോഷകനദികളിലൊന്നായ അമരാവതി രൂപമെടുക്കുന്നത്.
  • തൂവാനം വെള്ളച്ചാട്ടം പാമ്പാറിലാണ് സ്ഥിതി ചെയ്യുന്നത്.
  • കേരളത്തിൽ നിന്നും കിഴക്കോട്ടൊഴുകുന്ന ഏറ്റവും ചെറിയ നദിയാണ് പാമ്പാർ.
  •  കേരളത്തിൽ പാമ്പാർ ഒഴുകുന്ന ദൂരം 25 കിലോമീറ്റർ ആണ്

Related Questions:

കേരളത്തിലെ നദികൾ - ഒറ്റയാനെ കണ്ടെത്തുക.
കേരളത്തിലെ നദികളിൽ കിഴക്കോട്ട് ഒഴുകുന്ന നദി ഏത് ?

ശരിയായ പ്രസ്താവന ഏതാണ് ?

i) കേരള സർക്കാരിന്റെ കണക്കനുസരിച്ച് 15 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ജലപ്രവാഹങ്ങൾ നദിയായി കണക്കാക്കും 

ii) കേരളത്തിലെ നദികളിൽ 40 എണ്ണം മൈനർ നദികളായാണ് പരിഗണിക്കപ്പെടുന്നത് 

iii) കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധമായ നദി ഭാരതപ്പുഴയാണ് 

കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി ?
ഭാരതപ്പുഴയുടെ തീരത്ത് അരങ്ങേറിയിരുന്ന ഉത്സവം?