App Logo

No.1 PSC Learning App

1M+ Downloads

കിഴക്കോട്ടൊഴുകുന്നതിൽ കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ് ?

Aപാമ്പാർ

Bഭവാനി

Cപമ്പാനദി

Dകബനി

Answer:

A. പാമ്പാർ

Read Explanation:

  • ഇടുക്കി ജില്ലയിലെ ദേവികുളത്തുനിന്ന് ഉദ്ഭവിച്ച്, 25 കിലോമീറ്റർ കേരളത്തിലൂടെ ഒഴുകിയശേഷം, തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന നദിയാണ് പാമ്പാർ.
  • 'തലയാർ' എന്നും പേരുണ്ട്.
  • ഇരവികുളം, മൈലാടി, തീർഥമല, ചങ്കലാർ, തേനാർ എന്നിവ പാമ്പാറിന്റെ പ്രധാന ഉപനദികളാണ്.
  • പാമ്പാറും തേനാറും തമിഴ്‌നാട്ടിൽവെച്ച് സംഗമിച്ചാണ് കാവേരിയുടെ പ്രധാന പോഷകനദികളിലൊന്നായ അമരാവതി രൂപമെടുക്കുന്നത്.
  • തൂവാനം വെള്ളച്ചാട്ടം പാമ്പാറിലാണ് സ്ഥിതി ചെയ്യുന്നത്.
  • കേരളത്തിൽ നിന്നും കിഴക്കോട്ടൊഴുകുന്ന ഏറ്റവും ചെറിയ നദിയാണ് പാമ്പാർ.
  •  കേരളത്തിൽ പാമ്പാർ ഒഴുകുന്ന ദൂരം 25 കിലോമീറ്റർ ആണ്

Related Questions:

മധ്യതിരുവതാംകൂറിന്റെ ജീവനാഡി എന്നറിയപ്പെടുന്ന പമ്പ നദിയുടെ നീളം എത്ര ?

താഴെപ്പറയുന്നവയിൽ ഏതാണ് കേരളത്തിന്റെ കിഴക്കോട്ട് ഒഴുകാത്ത നദി ?

പ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് ഏത് നദിക്കരയില്‍ ?

പശ്ചിമഘട്ടത്തിലെ ആനമല കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത്?

താഴെ പറയുന്നവയിൽ കേരളത്തിലൂടെ കൂടുതൽ ദൂരമൊഴുകുന്ന നദി :