App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?

Aപാലക്കാട് ചുരം

Bആനമുടി

Cലക്കിടി

Dനെല്ലിയാമ്പതി

Answer:

B. ആനമുടി

Read Explanation:

ഇന്ത്യൻ ഉപഭുഖണ്ഡത്തിലെ (കേരളത്തിലെ) ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ആനമുടി. പശ്ചിമഘട്ടത്തിലെ ഏലമലകളിൽ ഉയരം കൂടിയ കൊടുമുടി ആണ് ആനമുടി. ഇരവികുളം ദേശീയോദ്യാനത്തിന് തെക്കായി ആണ് ആനമുടി സ്ഥിതിചെയ്യുന്നത്.2,695 മീറ്റർ (8,842 അടി) ഉയരമുള്ള ആനമുടി തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ആനമുടി. മൂന്നാർ പഞ്ചായത്തിന്റെ ഭാഗമാണ് ഇത്. ആനമലനിരകളും, ഏലമലനിരകളും, പളനിമലനിരകളും ചേരുന്ന ഭാഗമാണ് "ആനമുടി". വംശനാശത്തിന്റെ വക്കിലെത്തിയ വരയാടുകൾ ഉള്ള ഇരവികുളം ദേശീയോദ്യാനം ഉൾപ്പെടുന്ന പ്രദേശത്താണ് ആനമുടി. സാഹസിക മലകയറ്റക്കാർക്ക് പ്രിയങ്കരമാണ് ആനമുടി. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളെ ആനമുടിയിൽ കാണാം.


Related Questions:

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

The highest peak in Western Ghats is ___________?

ആനമുടി സ്ഥിതിചെയ്യുന്ന താലൂക്ക് :

The highest mountain peak in Kerala is :

The highest peak in South India is?