Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭൂവൽക്കത്തിന് താഴെയുള്ള കനം കൂടിയ മണ്ഡലം ഏത് ?

Aപുറക്കാമ്പ്

Bമാന്റിൽ

Cഅകക്കാമ്പ്

Dഇവയൊന്നുമല്ല

Answer:

B. മാന്റിൽ

Read Explanation:

  • ഭൂമിയുടെ ഏറ്റവും പുറം ഭാഗത്തുള്ളതും ഏറ്റവും കനം കുറഞ്ഞതുമായ ഖരാവസ്ഥയിലുള്ള പാളിയാണ് ഭൂവൽക്കം (Crust)

  • ഭൂവൽക്കത്തിന് താഴെയുള്ള ഏറ്റവും കനം കൂടിയ മണ്ഡലം മാന്റിൽ (Mantle) ആണ്.

  • ഭൂമിയുടെ ആകെ വ്യാപ്തത്തിന്റെ ഏകദേശം 84% വും മാന്റിലാണ് ഉൾക്കൊള്ളുന്നത്.

  • ഇതിന് ഏകദേശം 2,900 കിലോമീറ്റർ കനമുണ്ട്.

  • ഭൂവൽക്കത്തിനും കാമ്പിനും (Core) ഇടയിലായിട്ടാണ് മാന്റിൽ സ്ഥിതി ചെയ്യുന്നത്.

  • ഇത് പ്രധാനമായും മാഗ്മ എന്നറിയപ്പെടുന്ന അർദ്ധ-ദ്രാവകാവസ്ഥയിലുള്ള പാറകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.


Related Questions:

പ്രധാനമായും സിലിക്കേറ്റ് ധാതുക്കൾ അടങ്ങിയതും ഭൂമിയുടെ വ്യാപ്തിയുടെ 84% വരുന്നതുമായ ഭൂമിയുടെ പാളി ഏതാണ് ?

താഴെ പറയുന്ന പ്രസ്‌താവനകളിൽ ശരിയായവ ഏതെല്ലാം?

  1. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിയാണ് ഭൂവൽക്കം.
  2. ഭൂവൽക്കത്തിനും കാമ്പിനും ഇടയിലായി മാൻ്റിൽ സ്ഥിതി ചെയ്യുന്നു.
  3. ഭൂമിയുടെ കേന്ദ്രഭാഗത്തുള്ള പാളിയാണ് കാമ്പ്, ഇത് പ്രധാനമായും നിക്കലും ഇരുമ്പും കൊണ്ട് നിർമ്മിതമാണ്.
    'നിഫെ' എന്നുകൂ ടി അറിയപ്പെടുന്ന ഭൂമിയുടെ ഉള്ളറയിലെ ഭാഗം
    ഭൂമിയുടെ അകക്കാമ്പിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ് ?
    ഭൂമിയുടെ പുറംതോടിൽ ഏറ്റവും സമ്യദ്ധമായ ലോഹം