App Logo

No.1 PSC Learning App

1M+ Downloads

ധനബില്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏത് ?

  1. രാജ്യസഭയ്ക്കാണ് കൂടുതൽ അധികാരം.
  2. ലോകസഭയ്ക്കാണ് കൂടുതൽ അധികാരം.
  3. ഇരു സഭകൾക്കും തുല്യ അധികാരം ഉണ്ട്
  4. ധനബില്ലുകളിൽ അന്തിമ അധികാരം ലോകസഭാ സ്പീക്കറുടേതാണ്.

    Ai, iii ശരി

    Bii, iv ശരി

    Cii മാത്രം ശരി

    Diii, iv ശരി

    Answer:

    B. ii, iv ശരി

    Read Explanation:

    ധന ബിൽ

    • നികുതി,പൊതുചെലവ് മുതലായ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ധന ബിൽ.
    • ഒരു ധന ബിൽ ആദ്യം ലോക്സഭയിൽ മാത്രമേ അവതരിപ്പിക്കാവു എന്ന് ഭരണഘടന അനുശാസിക്കുന്നു.
    • ലോക്സഭ ബില്ല് പാസാക്കി കഴിഞ്ഞാൽ അത് ധനബിൽ ആണെന്ന് സാക്ഷ്യപ്പെടുത്തുന്നത് സ്പീക്കറാണ്.
    • സ്പീക്കറുടെ അംഗീകാരത്തോടുകൂടി മാത്രം ബില്ല് രാജ്യസഭയിലെക്ക് അയക്കുന്നു.
    • ബില്ല് ലഭിച്ച് 14 ദിവസങ്ങൾക്കകം രാജ്യസഭ നിർദ്ദേശങ്ങൾ സഹിതം ലോകസഭയിലേക്ക് തിരിച്ചയ്ക്കേണ്ടതാണ്.
    • ലോകസഭയ്ക്ക് രാജ്യസഭയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം

    Related Questions:

    രാജ്യസഭ പിരിച്ചുവിടാനുള്ള അധികാരം ആർക്കാണ്?
    തദ്ദേശീയ ഗവൺമെന്റ് സമിതികൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകമെന്ന് ശുപാർശ ചെയ്ത പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മറ്റി?
    ഫസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് റീഫോം കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ആരായിരുന്നു?
    What is the meaning of "Prorogation" in terms of Parliament-
    പദവിയിലിരിക്കെ അന്തരിച്ച ആദ്യ ലോക്‌സഭാ സ്‌പീക്കർ ആര് ?