App Logo

No.1 PSC Learning App

1M+ Downloads
ഉൽക്കാശിലാ പതനഫലമായി രൂപംകൊണ്ട മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന തടാകം ?

Aലോണാർ തടാകം

Bദാൽ തടാകം

Cചിൽക്കാ തടാകം

Dവേമ്പനാട് കായൽ

Answer:

A. ലോണാർ തടാകം

Read Explanation:

ഉൽക്കകൾ & ഉൽക്കാശിലകൾ

  • ധൂമകേതുക്കളുടേയും ഛിന്നഗ്രഹങ്ങളുടേയും അവശിഷ്‌ടങ്ങൾ ഭൂമിയ്ക്ക് നേരെ വരുമ്പോൾ അന്തരീക്ഷ വായുവിന്റെ ഘർഷണം മൂലമുണ്ടാകുന്ന ചൂടിൽ കത്തി ഇല്ലാതാവുന്നതാണ് ഉൽക്കകൾ.

  • അനേകായിരം ഉൽക്കകൾ ഒരുമിച്ചു കത്തുമ്പോഴുള്ള വർണ്ണകാഴ്‌ചയാണ് കൊള്ളിമീനുകൾ (Shooting Stars).

  • “കൊള്ളിയൻ', 'പതിക്കുന്ന താരങ്ങൾ' എന്നീ പേരുകളിൽ അറിയപ്പെടുന്നത് ഉൽക്കകളാണ്.

  • വലുപ്പം കൂടിയ ഛിന്നഗ്രഹങ്ങളുടേയും ഉൽക്കകളുടേയും കത്താത്ത ചില അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കും. ഇവയാണ് ഉൽക്കാശിലകൾ.

  • ഉൽക്കാശിലാ പതനഫലമായി രൂപംകൊണ്ട ലോണാർ തടാകം മഹാരാഷ്ട്രയിലാണ് സ്ഥിതി ചെയ്യുന്നത്.


Related Questions:

The word Galaxy is derived from which language ?
ഭൂമിയോട് ഏറ്റവും അടുത്ത സ്ഥിതി ചെയ്യുന്ന ഗ്രഹം ഏതാണ് ?
സൂര്യനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഏതാണ് ?
സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഉപഗ്രഹം ഏതാണ് ?
പ്രപഞ്ചോത്പത്തി, വികാസം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ :