App Logo

No.1 PSC Learning App

1M+ Downloads

ജഡത്വ നിയമം എന്നറിയപ്പെടുന്ന ചലന നിയമം ഏത് ?

  1. ന്യൂട്ടന്റെ രണ്ടാം ചലന നിയമം
  2. ന്യൂട്ടന്റെ ഒന്നാം ചലന നിയമം
  3. ന്യൂട്ടന്റെ മൂന്നാം ചലന നിയമം

    Aii മാത്രം

    Bഎല്ലാം

    Ciii മാത്രം

    Dii, iii എന്നിവ

    Answer:

    A. ii മാത്രം

    Read Explanation:

      ന്യൂട്ടന്റെ ഒന്നാം ചലന നിയമം 

    • 'അസന്തുലിതമായ ബാഹ്യ ബലം പ്രയോഗിക്കുന്നതു വരെ ഓരോ വസ്തുവും അതിന്റെ സ്ഥിരാവസ്ഥയിലോ നേർരേഖാ സമചലനത്തിലോ തുടരുന്നതാണ് '
    • ഇത് ജഡത്വ നിയമം (law of inertia ) എന്നറിയപ്പെടുന്നു 

    • ജഡത്വം -ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥക്കോ നേർരേഖ സമചലനത്തിനോ മാറ്റം വരുത്താനുള്ള കഴിവില്ലായ്മ 
    • ചലന ജഡത്വം ,നിശ്ചല ജഡത്വം എന്നിവയാണ് രണ്ടു തരം ജഡത്വം 

    Related Questions:

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ ആ വസ്തുവിന് ബലം പ്രയോഗിച്ച ദിശയിൽ സ്ഥാനാന്തരം ഉണ്ടായെങ്കിൽ മാത്രമേ പ്രവൃത്തി ചെയ്തതായി പറയുകയുള്ളൂ
    2. ഒരു ഭാരമുള്ള വസ്തു തലയിൽ വച്ച് നിരപ്പായ സ്ഥലത്തിലൂടെ നടന്നു പോകുന്നയാൾ ചെയ്യുന്ന പ്രവൃത്തി പൂജ്യം ആയിരിക്കും
    3. ഒരു ഭാരമുള്ള വസ്തു തലയിൽ വച്ച് പടികൾ കയറി മുകളിലോട്ട് പോകുന്നയാൾ ചെയ്യുന്ന പ്രവൃത്തി പൂജ്യം ആയിരിക്കും
    4. ബലം പ്രയോഗിക്കുമ്പോൾ മാത്രമേ വസ്തുക്കൾക്ക് സ്ഥാനാന്തരം ഉണ്ടാവുകയുള്ളൂ
      നിശ്ചലാവസ്ഥയിലുള്ള ഒരു ലോറിയുടെ പ്രവേഗം 5 സെക്കന്റ് കൊണ്ട് 30 m/s ആയാൽ ലോറിയുടെ ത്വരണം എത്ര ?
      ഒരു ദർപ്പണത്തിൽ രൂപം കൊണ്ട ഒരു പ്രതിബിംബത്തിൽ ,വസ്തുവിൻ്റെ ഇടതുഭാഗം വലതുവശത്തും,വലതുഭാഗം ഇടതുവശത്തും ദൃശ്യമാകുന്നു ഇത് അറിയപ്പെടുന്നത് ?
      ദ്രാവകോപരിതലത്തിലെ തന്മാത്രകൾ ചുറ്റുപാടുകളിൽ നിന്നും താപം സ്വീകരിച്ച് വാതകാവസ്ഥയിലേക്ക് മാറുന്ന പ്രവർത്തനം?
      ഒരു ലളിതമായ പെൻഡുലത്തിന്റെ ചലനം ഏത് തരത്തിലുള്ള ചലനത്തിന് ഉദാഹരണമാണ്?