App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയ്ക്ക് ഒരു ഫെഡറൽ സംവിധാനം നിർദേശിച്ച നിയമം ഏത് ?

Aഇന്ത്യൻ കൗൺസിൽ ആക്ട് 1861

Bഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1935

Cഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1858

Dപിറ്റ്‌സ് ഇന്ത്യാ ആക്ട് 1784

Answer:

B. ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1935

Read Explanation:

ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1935

  • ഇന്ത്യയുടെ ഭരണത്തിനായി ബ്രിട്ടിഷ്‌ പാര്‍ലമെന്റ്‌ നടത്തിയ ഏറ്റവും വലിയ നിയമനിർമ്മാണം ആയിരുന്നു ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1935.
  • 1919 ലെ ഗവ.ഓഫ്‌ ഇന്ത്യ ആക്ടിന്റെ കുറവുകള്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ്‌ പാര്‍ലമെന്റ്‌ 1935-ല്‍ പാസാക്കിയ നിയമം.
  • ഇന്ത്യന്‍ ഭരണഘടന ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് നിയമം
  • ഇന്ത്യന്‍ ഭരണഘടന, തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച വ്യവസ്ഥകള്‍ കടം കൊണ്ടിരിക്കുന്നത്‌ ഈ ബ്രിട്ടിഷ്‌ നിയമത്തില്‍ നിന്നാണ്‌.
  • ഇന്ത്യയ്ക്ക്‌ ഫെഡറല്‍ ഭരണസംവിധാനം വിഭാവനം ചെയ്ത ബ്രിട്ടിഷ്‌ നിയമമായിരുന്നു ഇത്

  • 1937 ഒക്ടോബര്‍ ഒന്നിന്‌ ഫെഡറല്‍ സുപ്രിം കോടതി നിലവില്‍ വന്നത്‌ ഈ നിയമം പ്രകാരമാണ്‌
  • ബ്രിട്ടിഷ്‌ ഇന്ത്യയില്‍ പ്രവിശ്യാ സ്വയംഭരണം വിഭാവനം ചെയ്ത നിയമം
  • ബ്രിട്ടിഷിന്ത്യയിലെ പ്രവിശ്യകളില്‍ ദ്വിഭരണം അവസാനിപ്പിച്ച് 1937-ല്‍ തിരഞ്ഞെടുപ്പ്‌ നടത്തിയത്‌ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935 പ്രകാരമാണ്

  • ബര്‍മയെ (മ്യാന്മാർ) ഇന്ത്യയില്‍നിന്ന്‌ വേര്‍പെടുത്തിയത്‌ ഈ നിയമം പ്രകാരമാണ്‌
  • ഈ ആക്‌ട്‌ പ്രകാരമാണ്‌ ഏഡന്‍ എന്ന പ്രദേശത്തിന്റെ ഭരണ നിയന്ത്രണം ബ്രിട്ടിഷിന്ത്യയുടെ പരിധിയില്‍നിന്ന്‌ മാറ്റിയത്‌
  • “ശക്തിയേറിയ ബ്രേക്കുള്ളതും എന്‍ജിന്‍ ഇല്ലാത്തതുമായ യന്ത്രം" എന്ന്‌ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935നെ കുറിച്ച് പറഞ്ഞത് : ജവാഹര്‍ലാല്‍ നെഹ്‌റു 


Related Questions:

ദേശീയ വനിതാ കമ്മീഷനിൽ ചെയർ പേഴ്സൺ ഉൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?

ലോകായുക്തവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സംസ്ഥാനത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നുമാണ് ലോകായുക്ത, ഉപലോകായുക്ത എന്നിവർക്കുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നത്.
  2. ലോകായുക്ത, ഉപലോകായുക്ത എന്നിവർ രാജി സമർപ്പിക്കുന്നത് ഗവർണർ മുമ്പാകെ.

മരുന്നുകളിൽ മായം ചേർക്കുന്നതിനുള്ള ശിക്ഷ:

"ഭാരതീയ ന്യായ സംഹിത" എന്ന പേരിലേക്ക് മാറുന്ന നിയമം ഏത് ?

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിന് വനിതാ-ശിശു വികസന മന്ത്രാലയത്തിന് കീഴിൽ പുറത്തിറങ്ങിയ ആനിമേഷൻ ചിത്രം?