മിസോസ്ഫിയറിന് മുകളിൽ, 80 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയിൽ സ്ഥിതിചെയ്യുന്ന മണ്ഡലം ?Aഅയണോസ്ഫിയർBട്രോപ്പോസ്ഫിയർCഎക്സോസ്ഫിയർDസ്ട്രാറ്റോസ്ഫിയർAnswer: A. അയണോസ്ഫിയർ Read Explanation: അയണോസ്ഫിയർ (Ionosphere)മിസോസ്ഫിയറിന് മുകളിൽ, 80 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയിൽ സ്ഥിതിചെയ്യുന്ന മണ്ഡലമാണ് അയണോസ്ഫിയർ (Ionosphere). വൈദ്യുതിചാർജുള്ള അയോൺ കണികകളുടെ സാന്നിധ്യമുള്ളതുകൊണ്ടാണ് ഈ പാളിയെ അയണോസ്ഫിയർ എന്നു വിളിക്കുന്നത്. ഭൂമിയിൽനിന്നും അയയ്ക്കുന്ന റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്കുതന്നെ തിരിച്ചയയ്ക്കുന്നത് ഈ പാളിയാണ്. ഉയരം കൂടുംതോറും താപ നില കൂടിവരുന്ന സ്വഭാവമാണ് ഈ പാളിക്കുള്ളത്. Read more in App