App Logo

No.1 PSC Learning App

1M+ Downloads
ക്യാമറയിൽ ഉപയോഗിക്കുന്ന ലെൻസ് ഏതാണ് ?

Aകോൺകേവ്

Bസിലണ്ടറിക്കൽ

Cകോൺവെക്സ്

Dഇതൊന്നുമല്ല

Answer:

C. കോൺവെക്സ്

Read Explanation:

കോൺവെക്സ് ലെൻസ് (Convex Lens):

  • കോൺവെക്സ് ലെൻസിനെ കൺവേർജിംഗ് ലെൻസ് എന്നും അറിയപ്പെടുന്നു 
  • പ്രകാശ കിരണങ്ങളെ ഒരു പ്രത്യേക ബിന്ദുവിലേക്ക് ഫോക്കസ് ചെയ്യുന്നു
  • കോൺവെക്സ് ലെൻസ് മധ്യഭാഗത്ത് കട്ടിയുള്ളതും അരികുകളിൽ കനം കുറഞ്ഞതുമാണ്
  • ഫോക്കൽ ലെങ്ത് പോസിറ്റീവ് ആണ്  
  • ദീർഘദൃഷ്ടിയിൽ പ്രശ്‌നം പരിഹരിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു

കോൺവെക്സ് ലെൻസിന്റെ ഉപയോഗങ്ങൾ:

  • ക്യാമറ
  • ഓവർഹെഡ് പ്രൊജക്ടർ
  • പ്രൊജക്ടർ
  • മൈക്രോസ്‌കോപ്പ്
  • സിമ്പിൾ ടെലിസ്‌കോപ്പ്
  • മാഗ്‌നിഫൈയിംഗ് ഗ്ലാസുകൾ മുതലായവ

കോൺകേവ് ലെൻസ് (Concave Lens):

  • കോൺകേവ് ലെൻസിനെ ഡൈവേർജിംഗ് ലെൻസ് എന്നും അറിയപ്പെടുന്നു 
  • പ്രകാശ കിരണങ്ങളെ വ്യതിചലിപ്പിക്കുന്നു
  • കോൺകേവ് ലെൻസ് മധ്യഭാഗത്ത് കനം കുറഞ്ഞതും, അരികുകളിൽ കട്ടിയുള്ളതുമാണ്
  • ഫോക്കൽ ലെങ്ത് നെഗറ്റീവ് ആണ് 
  • ഹൃസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്നു 

കോൺകേവ് ലെൻസിന്റെ ഉപയോഗങ്ങൾ:

  • കണ്ണടകൾ
  • ചില ടെലിസ്കോപ്പുകൾ
  • വാതിലുകളിലെ സ്പൈ ഹോളുകൾ മുതലായവ

 

 


Related Questions:

വാഹനങ്ങളിൽ AMBULANCE എന്ന വാക്ക്, ഇടത്-വലത് മാറ്റത്തോടെ എഴുതാനുള്ള കാരണമെന്താണ് ?
താഴെ പറയുന്നവയിൽ ഏതാണ് ഒരു സമതലദർപ്പണത്തിന് യോജിക്കാത്തത് ?

പുതിയ സ്റ്റീൽ പാത്രത്തിലാണ്, ഉപയോഗിച്ച സ്റ്റീൽ പാത്രത്തെക്കാൾ കൂടുതൽ നന്നായി പ്രതിബിംബം കാണാൻ കഴിയുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതെല്ലാം ശെരിയാണ് ?

  1. ഉപയോഗിച്ച പാത്രത്തിൽ പ്രകാശം വിസരിത പ്രതിപതനത്തിനു വിധേയമാകുന്നു.
  2. പുതിയ സ്റ്റീൽ പാത്രത്തിൽ, പ്രകാശം ക്രമപ്രതിപതനത്തിനു വിധേയമാകുന്നു.
  3. ഉപയോഗിച്ച പാത്രത്തിൽ പ്രകാശം ക്രമപ്രതിപതനത്തിനു വിധേയമാകുന്നു.
  4. പുതിയ സ്റ്റീൽ പാത്രത്തിൽ, പ്രകാശം വിസരിത പ്രതിപതനത്തിനു വിധേയമാകുന്നു.
    വെള്ളത്തിൽ കാണുന്ന മത്സ്യം യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ വ്യത്യസ്തമായ ആഴ്ത്തിൽ കാണപ്പെടുന്നതിന്, കാരണം എന്താണ് ?
    അന്തരീക്ഷത്തിലെ ജലകണികകളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോഴുണ്ടാവുന്ന വർണവിസ്മയമാണ് --- ?