Challenger App

No.1 PSC Learning App

1M+ Downloads
"കടിഞ്ഞൂല്‍പൊട്ടന്‍" എന്ന കഥാപാത്രത്തെ സൃഷ്‌ടിച്ച മലയാളം കവി?

Aകാവാലം നാരായണപണിക്കര്‍

Bകടമ്മനിട്ട രാമകൃഷ്ണന്‍

Cഎന്‍.എന്‍ കക്കാട്

Dഅയ്യപ്പപണിക്കര്‍

Answer:

B. കടമ്മനിട്ട രാമകൃഷ്ണന്‍

Read Explanation:

  • കേരളത്തിന്റെ നാടോടി സംസ്‌കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് കടമ്മനിട്ട രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത് .
  • 1965 -ൽ 'ഞാൻ 'എന്ന കവിത പ്രസിദ്ധപ്പെടുത്തി .
  • 1976 -ലാണ് ആദ്യ പുസ്‌തകം പുറത്തിറങ്ങിയത് .
  • കൃതികൾ -കുറത്തി ,കുഞ്ഞേ മുലപ്പാൽ കുടിക്കരുത് ,വെള്ളിവെളിച്ചം ,ഗോദോയെ കാത്ത് ,സൂര്യശില ,കോഴി,കാട്ടാളൻ .
  • കടമ്മനിട്ടയുടെ കവിതകൾ എന്ന പുസ്തകം 1982 -ൽ ആശാൻ പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടി .

Related Questions:

പണ്ഡിതനായ കവി എന്ന് അറിയപ്പെടുന്നത് ?
"വീട്ടിലേക്കുള്ള വഴികൾ' ആരുടെ കവിതാ സമാഹാരമാണ് ?

“ഇന്നു വാക്കുകൾക്ക് ഒരു പകിട്ടുമില്ല

മുനപോയ ഉളികൊണ്ടു പണിയുന്ന

ആശാരിയാണ് കവി.

ആലയില്ലാത കൊല്ലൻ,

ചുറ്റികയും കരണ്ടിയുമില്ലാത്ത കൽപ്പണി ക്കാരൻ

പണിനടന്നേ പറ്റൂ.'' - ആരുടെ വരികൾ ?

"തരുശാഖ' വിഗ്രഹിക്കുന്നതെങ്ങനെ?
എസ്.കെ. പൊറ്റക്കാടിൻ്റെ കൃതിയല്ലാത്തത് തിരഞ്ഞെടുക്കുക.