Challenger App

No.1 PSC Learning App

1M+ Downloads
ഷേവിങ് മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് ?

Aകോൺവെക്സ് ദർപ്പണം

Bകോൺകേവ് ദർപ്പണം

Cപരാബോളിക് ദർപ്പണം

Dഇതൊന്നുമല്ല

Answer:

B. കോൺകേവ് ദർപ്പണം

Read Explanation:

  • ദർപ്പണങ്ങൾ - പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ 
  • അപ്പർച്ചർ - ഒരു ദർപ്പണത്തിന്റെ പ്രതിപതന തലം 
  • പോൾ - ദർപ്പണത്തിന്റെ  പ്രതിപതന തലത്തിന്റെ മധ്യബിന്ദു 
  • സമതല ദർപ്പണങ്ങൾ - ഉപരിതലം സമതലമായ ദർപ്പണങ്ങൾ
  • ഗോളീയ ദർപ്പണങ്ങൾ - പ്രതിപതനം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങൾ

  • കോൺകേവ് ദർപ്പണം  - പ്രതിപതനതലം അകത്തോട്ട് കുഴിഞ്ഞ ഗോളീയ ദർപ്പണം
  • ഉദാ : ഷേവിങ് മിറർ ,സോളാർ കുക്കറിൽ ഉപയോഗിക്കുന്ന മിറർ ,ടോർച്ചിലെ റിഫ്ളക്ടർ ,ദന്ത ഡോക്ടർമാർ ഉപയോഗിക്കുന്ന മിറർ 
  • പാരാബോളിക് ദർപ്പണം എന്നും അറിയപ്പെടുന്നു 
  • കോൺകേവ് മിററിലെ പ്രതിബിംബം - നിവർന്നതും വലുതായതും 

Related Questions:

കോൺകേവ് ദർപ്പണത്തിൽ വസ്തു C യ്ക്കപ്പുറം ആണ് വെച്ചിരിക്കുന്നത് എങ്കിൽ, പ്രതിബിംബത്തിന്റെ സ്ഥാനം എവിടെ ആയിരിക്കും?

ചുവടെ നൽകിയിരിക്കുന്ന കോൺവെകസ് ദർപ്പണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതെല്ലാം ശെരിയാണ് ?

  1. റിയർ വ്യൂ ആയി വാഹനങ്ങളിൽ ഉപയോഗിക്കുന്നു.
  2. വീക്ഷണ വിസ്തൃതി കുറവാണ്.
പ്രതിപതന തലം അകത്തേക്ക് കുഴിഞ്ഞിരിക്കുന്ന ദർപ്പണം ഏതാണ് ?
ഒരു ഗോളീയ ദർപ്പണത്തിന്റെ 30 cm അകലെ വസ്തു വെച്ചപ്പോൾ, ആവർധനം -1 ആണെങ്കിൽ, പ്രതിബിംബത്തിന്റെ സ്വഭാവം എന്തായിരിക്കും ?
പ്രതിബിംബത്തിന്റെ ഉയരവും വസ്തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതമാണ് :