Challenger App

No.1 PSC Learning App

1M+ Downloads
മധ്യ യൂറോപ്പിലും ബാൾക്കൺ മേഖലയിലും സ്വാധീനം ഉറപ്പിക്കാൻ വേണ്ടി ജർമ്മനി ആരംഭിച്ച തീവ്രദേശീയതയിൽ അധിഷ്ഠിതമായ പ്രസ്ഥാനമേത് ?

Aപ്രതികാര പ്രസ്ഥാനം

Bതീവ്രദേശീയ പ്രസ്ഥാനം

Cപാൻ ജർമൻ പ്രസ്ഥാനം

Dപാൻ സ്ലാവ്‌ പ്രസ്ഥാനം

Answer:

C. പാൻ ജർമൻ പ്രസ്ഥാനം

Read Explanation:

തീവ്രദേശീയത

  • സ്വന്തം രാജ്യം മറ്റുള്ളവയെക്കാൾ ശ്രേഷ്ഠമാണെന്ന് കരുതുന്ന ആശയം.
  • ഇതിൻറെ ഭാഗമായി സ്വന്തം രാജ്യം ചെയ്യുന്ന പ്രവർത്തികൾ എല്ലാം ന്യായീകരിക്കുന്നതും  തീവ്രദേശീയതയുടെ ഭാഗമാണ്.

  • കിഴക്കൻ യൂറോപ്പിലെ സെർബിയ, ബൾഗേറിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ സ്ലാവ്‌ വംശജരെ ഏകീകരിക്കുന്നതിനായിട്ടാണ് പാൻ സ്ലാവ്‌ പ്രസ്ഥാനം ഉടലെടുത്തത്.
  • റഷ്യയുടെ സഹായത്തോടെയാണ് ഈ പ്രസ്ഥാനം രൂപീകരിക്കപ്പെട്ടത്.

  • മധ്യ യൂറോപ്പിലും ബാൾക്കൺ മേഖലയിലും സ്വാധീനം ഉറപ്പിക്കാൻ വേണ്ടി ജർമ്മനി ആരംഭിച്ച തീവ്രദേശീയതയിൽ അധിഷ്ഠിതമായ പ്രസ്ഥാനം ആയിരുന്നു പാൻ ജർമൻ പ്രസ്ഥാനം

  • 1871ൽ ജർമ്മനി ഫ്രാൻസിന്റെ പക്കൽ നിന്ന് കൈവശപ്പെടുത്തിയ അൾസൈസ്, ലോറൈൻ എന്നീ പ്രദേശങ്ങൾ തിരികെ പിടിക്കുന്നതിന് ഫ്രാൻസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം ആയിരുന്നു പ്രതികാര പ്രസ്ഥാനം.

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഒന്നാം ലോക മഹായുദ്ധത്തിൽ നേരിട്ട് പങ്കെടുക്കാത്ത രാജ്യം ഏത് ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ രണ്ടാം ലോക മഹായുദ്ധത്തിൽ സഖ്യശക്തി സഖ്യത്തിൽ ഉൾപ്പെടാത്തവ ഏവ?

  1. ജപ്പാൻ
  2. ഇംഗ്ലണ്ട്
  3. ജർമ്മനി
  4. ഫ്രാൻസ്
    ജർമനിയുടെ കയ്യിൽ നിന്നും അൾസൈസ്, ലോറൈൻ എന്നീ പ്രദേശങ്ങൾ തിരിച്ചു പിടിക്കുന്നതിനായി ഫ്രാൻസ് ആരംഭിച്ച തീവ്ര ദേശീയതയിൽ അധിഷ്ഠിതമായ പ്രസ്ഥാനം ഏത് ?
    മസീനി, ഗാരി ബാൾഡി എന്നവർ ഏത് രാജ്യത്തിൻറെ ഏകീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    അമേരിക്ക ജപ്പാന് മേൽ നാഗസാക്കിയിൽ ഫാറ്റ്മാൻ എന്ന അണുബോംബ് വർഷിച്ചത് എന്ന് ?