Challenger App

No.1 PSC Learning App

1M+ Downloads
ഭൗതീക ജീവിതത്തിന് പ്രാധ്യാന്യം നൽകിക്കൊണ്ടുള്ള ഒരു പ്രസ്ഥാനമായിരുന്നു ......................

Aആധുനികവാദം

Bഅന്താരാഷ്ട്രവാദം

Cമാനവികത

Dനിർവീര്യവാദം

Answer:

C. മാനവികത

Read Explanation:

നവോത്ഥാനം (Renaissance)

  • ആധുനിക യുഗത്തിന് തുടക്കം കുറിച്ച ഒരു മഹത്തായ സംഭവമാണ് നവോത്ഥാനം (Renaissance).

  • 15-ാം നൂറ്റാണ്ടു മുതൽ യൂറോപ്പിൽ നവോത്ഥാനത്തിന്റെ കാലഘട്ടം ആരംഭിച്ചു..

  • ഇറ്റലിയിലാണ് നവോത്ഥാനത്തിന് തുടക്കം കുറിച്ചത്.

  • "നവോത്ഥാനത്തിന്റെ പിതാവ്" എന്നറിയപ്പെടുന്നത് ഇറ്റാലിയൻ സാഹിത്യകാരനായ പെട്രാർക്ക് ആണ്.

  • പെട്രാർക്ക്നെ മാനവികതയുടെ പിതാവ് എന്നും വിളിക്കുന്നു

  • "ലോറയ്ക്കുള്ള ഇരുന്നൂറിൽപരം ഗീതികൾ" എന്ന ഗ്രന്ഥം രചിച്ചത് പെട്രാർക്ക് ആയിരുന്നു.

  • പെട്രാർക്കിന്റെ ശിഷ്യന്മാരിൽ പ്രമുഖൻ ആയിരുന്നു ബൊക്കാച്ചിയോ.

  • "ഡിക്കാമറോൺ" കഥകൾ രചിച്ചത് ബൊക്കാച്ചിയോ ആയിരുന്നു.

  • നവോത്ഥാനം ഏറെ പ്രാധ്യാന്യം നൽകിയിരുന്നത് മാനവികതയ്ക്കാണ്.

  • ഭൗതീക ജീവിതത്തിന് പ്രാധ്യാന്യം നൽകിക്കൊണ്ടുള്ള ഒരു പ്രസ്ഥാനമായിരുന്നു മാനവികത


Related Questions:

മധ്യകാല സംസ്കാരത്തിൻറെ വാഹകൻ എന്നറിയപ്പെടുന്നത് ?
പശ്ചിമ റോമൻ ചക്രവർത്തിയായ റോമുലസ് അഗസ്റ്റസ് വെള്ളഹൂണന്മാരുടെ ആക്രമണത്തിൽ പരാജയപ്പെട്ട എ. ഡി 476 മുതൽ ആരംഭിക്കുന്ന കാലഘട്ടം ?
"നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിൻ്റെ പരിണിത ഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും എന്നതാണ്". ആരുടെ വാക്കുകളാണിത് ?
നവോത്ഥാനത്തിന് തുടക്കം കുറിച്ച രാജ്യം ?
ഒന്നാം കുരിശുയുദ്ധത്തിൽ വിജയിച്ചത് ആരായിരുന്നു ?